kozhikode local

നിപാ വൈറസ് പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്തു

പേരാമ്പ്ര: നിപാവൈറസ് ബാധയെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്ന ചങ്ങരോത്ത് പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് യൂത്ത് കോണ്‍ഗ്രസ് വടകര ലോക്—സഭ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിലെ ആേരാഗ്യപ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി ഗ്ലൗസ് മാസ് ക് എന്നിവ വിതരണം ചെയ്തു.
കടിയങ്ങാട് നടന്ന ചടങ്ങില്‍ കെപിസിസി അംഗം കെ. ബാലനാരായണനില്‍ നിന്നും അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഷാ ദേവി എറ്റുവാങ്ങി ഉദ്ഘാടനം നിര്‍വ്വഹിച്ചു. നിപാവൈറസിനെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് ജാഗ്രത സദസ്സും നടന്നു.
കടിയങ്ങാടും പരിസര പ്രദേശത്തും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു. പി കെ. രാഗേഷ്, എന്‍ പി വിജയന്‍, ഇ വി രാമചന്ദ്രന്‍, ഇ ടി സരീഷ്, മെഡിക്കല്‍ ഓഫീസര്‍ ബിജേഷ് ഭാസ്—ക്കരന്‍, കെ.പി. ബിജു, ശ്രീജേഷ് ഊരത്ത്, അനൂപ് വില്യാപ്പള്ളി, എസ് സുനന്ദ്, അരുണ്‍ കിഴക്കയില്‍, റംഷാദ് പാണ്ടിക്കോട്, ജിതേഷ് പാലേരി, അജ്മല്‍ ചേനായി, ഷാജഹാന്‍ കാരയാട്ട്, ഷമീര്‍ മൊകേരി, വിജീഷ് കുറ്യാടി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it