നിപാ വൈറസ്: ദേശീയ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ് കേരളത്തില്‍ നിന്നു മാറ്റി

തിരുവനന്തപുരം: ദേശീയ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ് കേരളത്തില്‍ നിന്നു മാറ്റി. സംസ്ഥാനത്ത് നിപാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണു മല്‍സരം മാറ്റുന്നതെന്ന് ദേശീയ ഷൂട്ടിങ് ഫെഡറേഷന്‍ അറിയിച്ചു. കേരളത്തിലേക്കു വരുന്നതില്‍ ഉത്തരേന്ത്യന്‍ താരങ്ങള്‍ അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് നടപടിയെന്നും ഫെഡറേഷന്‍ അറിയിച്ചു. തിരുവനന്തപുരത്ത് മേയ് 31നാണ് ചാംപ്യന്‍ഷിപ്പ് നിശ്ചയിച്ചിരുന്നത്.
Next Story

RELATED STORIES

Share it