thrissur local

നിപാ വൈറസ്: ജില്ലയില്‍ മുന്‍കരുതല്‍; യോഗം ചേര്‍ന്നു

തൃശൂര്‍: കോഴിക്കോട്,  മലപ്പുറം ജില്ലകളില്‍ നിപ വൈറസ് ബാധ സ്ഥീരികരിച്ച പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച അടിയന്തിരയോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേകം വേര്‍തിരിക്കപ്പെട്ട വാര്‍ഡുകള്‍ സജ്ജീകരിക്കാനും പനിബാധിതരായ രോഗികള്‍ക്ക് പ്രത്യേക ക്യൂ സമ്പ്രദായം ഏര്‍പ്പെടുത്താനും യോഗത്തില്‍ ധാരണയായി. രോഗികളെ ചികിത്സിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കൈകൊളളണം.
നിപാ രോഗം സംശയിക്കുന്ന രോഗികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ തേടിയാല്‍ ആ വിവരം ആശുപത്രി അധികൃതര്‍ ഉടന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കണം. പൊതുജനങ്ങള്‍ കഴിയുന്നത്ര സാഹചര്യത്തില്‍ നിപാ രോഗിസന്ദര്‍ശനം ഒഴിവാക്കണം, കടിയേറ്റതോ, പൊട്ടലോ, പോറലോ ഉളള പഴവര്‍ഗ്ഗങ്ങള്‍ കഴിക്കരുത്, പനി, തലവേദന, ചര്‍ദ്ദി, ക്ഷീണം, കാഴ്ചമങ്ങല്‍, ബോധക്ഷയം എന്നിവയുണ്ടായാല്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ വിദ്ഗ്ധരുടെ സഹായം തേടണം. രോഗികളുമായി ഇടപെടുന്നവര്‍ മാസ്‌ക്, കയ്യുറ, ഗൗണ്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുക്കണം. രോഗിയുടെ വസ്ത്രം, കിടക്കവിരി എന്നിവ സുരക്ഷിതമായി വൃത്തിയാക്കണം.
നിപാ രോഗബാധയെപ്പെറ്റി വിശദമായ ക്ലാസ്സ് നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ഡോ. ബേബി ലക്ഷ്മി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആന്‍ഡ്രൂസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി വി സതീശന്‍, ആയൂര്‍വേദ-ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, വനം വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് പ്രതിനിധികള്‍, മെഡിക്കല്‍ കോളജ് വിവിധ വകുപ്പ് തലവന്‍മാര്‍, ഐ എം ജി, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍, താലൂക്ക് ആശുപത്രി, സി എച്ച് സി സൂപ്രണ്ടുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it