kasaragod local

നിപാ വൈറസ്: ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

കാസര്‍കോട്്: ഹെനിപാ വൈറസ് ജെനസിലെ പാരാമിക്‌സോവിരിടെ കുടുംബത്തില്‍ പെട്ട വൈറസ് ആണ് നിപാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരാം.
അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കു രോഗം പകരാന്‍ സാധ്യതയുണ്ട്. ആശുപത്രി ജീവനക്കാരും ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ടം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
ജില്ലയില്‍ നിപാ വൈറസ് ബാധ കണ്ടെത്താത്ത സാഹചര്യത്തില്‍ ആശങ്കപെടേണ്ടതില്ല എന്നും ജാഗ്രതാ പാലിച്ചാല്‍ മതിയെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു
അഞ്ചു മുതല്‍ 14 ദിവസംവരെയാണ് ഇന്‍കുബേഷന്‍ പീരീഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ പ്രകടമാക്കാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദി, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി കാണാം. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടു തന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
Next Story

RELATED STORIES

Share it