Alappuzha local

നിപാ വൈറസ്: അടിയന്തര യോഗം ചേര്‍ന്നു

ആലപ്പുഴ: നിപ വൈറസിനെ പ്രതിരോധിക്കാനും അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള എല്ലാ നടപടി സ്വീകരിക്കാനും ജില്ലാ കളക്ടര്‍ ടി.വി.അനുപമയുടെ അധ്യക്ഷതയില്‍ കൂടിയ റാപിഡ്്് റെസ്‌പോണ്‍സ് ടീം യോഗം തീരുമാനിച്ചു. ജില്ലയില്‍ ഇതുവരെ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്്്തിട്ടില്ല.  എങ്കിലും പനി നിരീക്ഷണം ശക്തമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. പനിയെ പ്രതിരോധിക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശവും  ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കി.
സ്വകാര്യ ആശുപത്രികളും ചികിത്സാ സൗകര്യം ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ അസ്വഭാവികമായ തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്താല്‍  അടിയന്തിര ചികിത്സ നല്‍കാന്‍ എല്ലാ സജ്ജീകരണങ്ങളും ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിട്ടണ്ട്.
പൊതുജനങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആധികാരികമല്ലാത്ത വിവരങ്ങള്‍ വിശ്വസിക്കുകയോ  ഫോ ര്‍വേഡ് ചെയ്യാനോ പാടില്ല. പനിയുണ്ടായാല്‍ ജനങ്ങള്‍ സ്വയം ചികിത്സ തേടാതെ ആരോഗ്യ കേന്ദ്രങ്ങളില്‍  നിന്ന് ചികിത്സ തേടണം. പരിഭ്രമമല്ല ജാഗ്രതയാണ് വേണ്ടതെന്നും യോഗത്തില്‍ കളക്ടര്‍ അഭിപ്രായപ്പെട്ടു. ഡി.എം.ഒ ഡി വസന്തദാസ്, ഡി.എസ്.ഒ ജമുന  വര്‍ഗീസ് , ജില്ലാ മലേറിയ ഓഫീസര്‍ ജെ.വിമല്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it