kozhikode local

നിപാ വൈറസ്‌സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക ഉയര്‍ത്തണം: പോപുലര്‍ ഫ്രണ്ട്‌

വടകര: നിപ വൈറസ് ബാധിച്ച് മരണപ്പെട്ട എല്ലാവര്‍ക്കും നഷ്ടപരിഹാരം പത്ത് ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന് പോപുലര്‍ ഫ്രണ്ട് കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു കുടുംബത്തിലെ നാഥനും രണ്ട് മുതിര്‍ന്ന മക്കളും മരണപ്പെട്ട സംഭവത്തില്‍ നിരാലംബരായ കുടുംബത്തിലെ അംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണം.
വൈറസ് ബാധിച്ച് ആദ്യം മരണപ്പെട്ടതായി കണക്കാക്കുന്ന സാബിത്ത് ഉള്‍പ്പടെ നിപാ ബാധിച്ച് മരച്ചവരുടെയെല്ലാം കുടുംബങ്ങള്‍ക്കും നഷ്ടപരിഹാര തുക കിട്ടാനാവശ്യമായ നടപടികള്‍ എളുപ്പത്തിലാക്കണമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഭരണാധികാരി ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ മടിച്ച് നില്‍ക്കുന്നത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്.
ഈ സന്ദര്‍ഭത്തില്‍ പോലും സജീവമായി ഇടപെട്ട് ജനങ്ങളുടെ ഭിതികറ്റാനും ബോധവല്‍കരണത്തിനും പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐ വളണ്ടിയര്‍ സേന പ്രവര്‍ത്തകരെയും, നാട്ടുകാരെയും ജില്ലാ കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു. പ്രസിഡന്റ് സിഎ ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എപി അബ്ദുല്‍ നാസര്‍, പിസി അഷറഫ്, സജീര്‍ വള്ളിക്കാട്, പിടി അഹമ്മദ്, സികെ റഹിം മാസ്റ്റര്‍, പിസി നസിര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it