Second edit

നിപാ വാക്‌സിന്‍

മലബാറില്‍ പടര്‍ന്നുപിടിച്ച നിപാ വൈറസിന് ഫലപ്രദമായ ചികില്‍സയില്ല. സമീപകാലത്തായി ആഫ്രിക്കയില്‍ മാരകമായ പ്രതിസന്ധി സൃഷ്ടിച്ച ഇബോള വൈറസിനും കൃത്യമായ ചികില്‍സ ഉണ്ടായിരുന്നില്ല. രണ്ടും വന്യജീവികളില്‍ നിന്നു മനുഷ്യരിലേക്കു പടര്‍ന്നുപിടിച്ച വൈറസുകളാണ്. രണ്ടും ആഫ്രിക്കയിലെയും ഏഷ്യയിലെയും വനപ്രദേശങ്ങളിലാണു തലപൊക്കിയത്.
രോഗം വന്നത് ആഫ്രിക്കയിലും ഏഷ്യയിലും ആയതിനാല്‍ വികസിതലോകം അത് അവഗണിക്കുകയായിരുന്നു. രണ്ടു രോഗങ്ങള്‍ക്കും ഫലപ്രദമായ പ്രതിരോധ വാക്‌സിന്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ അമേരിക്കയില്‍ നടന്ന ഗവേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. പക്ഷേ, അതു വികസിപ്പിച്ചെടുത്ത് കമ്പോളത്തില്‍ ഇറക്കാന്‍ ആരും തയ്യാറായില്ല. കൊള്ളലാഭം കിട്ടുകയില്ല എന്നതു തന്നെ കാരണം.
പക്ഷേ, ഇബോളയും നിപായും ലോകം മുഴുക്കെ വ്യാപിക്കുമെന്ന ഭീതി വന്നതോടെ വന്‍ശക്തികള്‍ രംഗത്തിറങ്ങി. ആഫ്രിക്കയില്‍ കഴിഞ്ഞയാഴ്ച ഇബോള വൈറസിനെ ചെറുക്കാന്‍ ശേഷിയുള്ള കുത്തിവയ്പ് ആരംഭിച്ചുകഴിഞ്ഞു.
ഇന്ത്യയിലെ നിപാ ബാധയുടെ വാര്‍ത്ത വന്നതോടെ അതിനെതിരേയുള്ള വാക്‌സിന്‍ പുറത്തിറക്കാനുള്ള നീക്കവും സജീവമായി. അമേരിക്കയിലെ ഹെന്റി ജാക്‌സന്‍ ഫൗണ്ടേഷനാണ് അതിനാവശ്യമായ പണം നല്‍കിയിരിക്കുന്നത്. പ്രൊഫെക്റ്റസ് ബയോസയന്‍സസ് എന്ന കമ്പനിയാണ് വാക്‌സിന്‍ പുറത്തിറക്കുന്നത്. നിപാ വൈറസിനും അതേ ജനുസില്‍പ്പെട്ട ഹെന്‍ഡ്ര വൈറസിനും ഇതു പ്രതിരോധം തീര്‍ക്കുമെന്നാണു ഗവേഷകര്‍ പറയുന്നത്.
Next Story

RELATED STORIES

Share it