Flash News

നിപാ മരണങ്ങള്‍ക്കിടയില്‍ പ്രതീക്ഷയായി നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ അതിജീവനം

കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന നഴ്‌സിങ് വിദ്യാര്‍ഥിനിക്കു രോഗം പൂര്‍ണമായി മാറിയതായി റിപോര്‍ട്ടുകള്‍. നിപാ മരണനിരക്ക് ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടയിലാണ് വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനി രോഗത്തെ തരണം ചെയ്തുവെന്ന വിവരം ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്.
വിദ്യാര്‍ഥിനിയുടെ സാംപിള്‍ പരിശോധനയില്‍ നെഗറ്റീവായാണ് റിപോര്‍ട്ട് ലഭിച്ചിരിക്കുന്നത്.
മെഡിക്കല്‍ കോളജിലെ നെഞ്ചുരോഗാശുപത്രിയിലായിരുന്ന വിദ്യാര്‍ഥിനിയെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്.
രോഗം മാറിയെങ്കിലും നിരീക്ഷണത്തിനു വേണ്ടിയാണ് വാര്‍ഡിലേക്ക് മാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്തു നിപാ സ്ഥിരീകരിച്ചതിനു ശേഷം ഇതാദ്യമായാണ് വൈറസ് സ്ഥിരീകരിച്ച ഒരാള്‍ക്ക് രോഗം ബേധമാവുന്നത്.
നേരത്തെ സുഖംപ്രാപിച്ചുവന്നവരും മരണപ്പെട്ടിരുന്നു. വ്യാഴാഴ്ച ഉള്‍പ്പെടെ നിലവില്‍ നിപാ ബാധിച്ച് 17 പേരാണ് മരിച്ചത്. നഴ്—സിങ് വിദ്യാര്‍ഥിനിയും മറ്റൊരാളുമാണ് ചികില്‍സയിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it