kozhikode local

നിപാ ഭീതി ഒഴിഞ്ഞപ്പോള്‍ മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികില്‍സയ്ക്കായി കടുത്ത നിയന്ത്രണം വരുന്നു

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫെഡറല്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം വരുന്നു. നിപാ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കഴിഞ്ഞ ഒരു മാസം കൂടുതല്‍ കേസുകളും താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും തന്നെ കൈകാര്യം ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.
പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടേയും ജില്ലാ ആശുപത്രികളുടേയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി ഈ രീതി തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. അപകടകരമായ കേസുകള്‍ മാത്രം മെഡിക്കല്‍കോളജിലേക്ക് റഫര്‍ ചെയ്യുന്ന അവസ്ഥ വന്നാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് മെച്ചപ്പെട്ട ചികില്‍സ നല്‍കാന്‍ കഴിയും. മെഡിക്കല്‍ കോളജില്‍ നേരത്തെ തന്നെ റഫറല്‍ സംവിധാനമുണ്ടെങ്കിലും ചെറിയ കേസുകള്‍ പോലും മെഡിക്കല്‍കോളജിലേക്ക് മാറ്റുന്ന അവസ്ഥയായിരുന്നു.
സാധാരണഗതിയില്‍ 1500 ല്‍ അധികം രോഗികളാണ് മെഡിക്കല്‍കോളജില്‍ എത്തുന്ന ത്. നിപാ ഭീതി പടര്‍ന്നതോടെ 100 ല്‍ താഴെയായി. നിസാര രോഗങ്ങളുമായി വരുന്നവരാണ് മെഡിക്കല്‍ കോളജില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും. ജി ല്ലാ ആശുപത്രികളില്‍ നിന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളി ല്‍ നിന്നും താലൂക്കാശുപത്രികളില്‍ നിന്നും രോഗികളെ അനാവശ്യമായി മെഡിക്കല്‍കോളജ് ആശുപത്രികളിലേക്ക് തള്ളിവിടുകയാണ്.
ജില്ലാ ആശുപത്രികളില്‍ നി ന്നുപോലും ഡോക്ടര്‍മാര്‍ അവരുടെ ഭാരം കുറയ്ക്കാന്‍ രോഗികളെ മെഡിക്കല്‍ കോളജിലേക്ക് അയക്കുകയാണ്.
Next Story

RELATED STORIES

Share it