നിപാ: ഭയമകലുന്നില്ല; കോഴിക്കോട് ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്/കൊച്ചി: കോഴിക്കോട് ജില്ലയില്‍ ഒരാള്‍ കൂടി നിപാ ബാധിച്ച് മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കോഴിക്കോട് നടുവണ്ണൂര്‍, പൂനൂര്‍ നെ ല്ലിയുള്ളതില്‍ വീട്ടില്‍ ഭാസ്‌കരന്റെ മകന്‍ റസിന്‍ (25) ആണ് ഇന്നലെ മരിച്ചത്. കോഴിക്കോട് സ്വദേശിയായ മധുസൂദനന്‍ (55), മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കാരശ്ശേരി നെല്ലിക്കാപറമ്പ് സ്വദേശി അഖില്‍ (28) എന്നിവര്‍ ബുധനാഴ്ച മരിച്ചിരുന്നു. ഇതോടെ ഇതുവരെ നിപ ബാധിച്ചു മരിച്ചവരുടെ എണ്ണം 17 ആയി.
മെഡിക്കല്‍ കോളജില്‍ 43ാം വാര്‍ഡില്‍ ചികില്‍സയില്‍ കിടന്ന റസിനെ ഇന്നലെ മരിക്കുന്നതിന് അല്‍പം മുമ്പ്് മാത്രമാണ് ഐസൊലേറ്റഡ് വാര്‍ഡിലേക്ക് മാറ്റിയത്. നെല്ലിക്കോട് സ്വ ദേശി മധുസൂദനന്‍, മുക്കം കാരശ്ശേരി സ്വദേശി അ ഖില്‍ എന്നിവരുടെ മരണം നിപ അകന്നെ ന്ന ആശ്വാസത്തിന് വലിയ തിരിച്ചടിയാണുണ്ടാക്കിയത്.
അതേസമയം, മസ്തിഷ്‌ക ജ്വരം ബാധിച്ച് മെയ് 28ന് കൊ ച്ചി സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ കടമറ്റം സ്വദേശിനിയായ 49 വയസ്സുള്ള രോഗിയില്‍ നിപാ വൈറസ് ബാധയുണ്ടായിരുന്നില്ലെന്ന് സ്ഥിരീകരണം.
Next Story

RELATED STORIES

Share it