Flash News

നിപാ ബാധിച്ച് മരിച്ച മൂസയെ സോഷ്യല്‍ മീഡിയയില്‍ അപഹസിച്ച് പ്രവാസി യുവാവ്

നിപാ ബാധിച്ച് മരിച്ച മൂസയെ സോഷ്യല്‍ മീഡിയയില്‍ അപഹസിച്ച് പ്രവാസി യുവാവ്
X
പൊന്നാനി: നിപാ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്രയിലെ മൂസയെയും  അപഹസിച്ച് ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ പ്രവാസി രംഗത്ത്. പള്ളിക്കരയിലുള്ള അഭിഷേകാണ് നിപാ ബാധിച്ച് മരിച്ച മൂസയെയും മതാചാരപ്രകാരം മറവ് ചെയ്തതിനെയും സോഷ്യല്‍ മീഡിയ വഴി ലൈവില്‍വന്ന് അപഹസിച്ചത്. സിനിമാ മേഖലയില്‍ നേരത്തെ ജോലി ചെയ്തിരുന്ന അഭിലാഷിന് ഇപ്പോള്‍ കുവൈത്ത്് ഫഹാഹീല്‍ സൂക്ക് സഭയിലാണ് ജോലി. യുക്തിവാദിയായ ഇയാള്‍ ലൈവിലുടെ മൂസയെയും കുടുംബത്തെയും മതത്തെയും അപഹസിച്ചതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ പോസ്റ്റ് ഡിലീറ്റാക്കി മാപ്പ് പറഞ്ഞു.



അതേസമയം, കണ്ണൂരുള്ള ഒരു കൂട്ടം പ്രവാസികള്‍ ഇയാള്‍ ജോലി ചെയ്യുന്ന സ്ഥലത്തെത്തി സംഭവത്തില്‍ വിശദീകരണം ചോദിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിനുശേഷമാണ് അഭിലാഷ് പരസ്യമായി മാപ്പുപറഞ്ഞ് വീണ്ടും ലൈവില്‍ വന്നത്. കടുത്ത ഇടതുപക്ഷ അനുയായിയായ ഇയാളെ ചില പ്രവാസി സുഹൃത്തുക്കള്‍ ചേര്‍ന്ന് നാട്ടിലേയ്ക്ക് തിരിച്ചയച്ചിരിക്കുകയാണ്. ഇയാള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
Next Story

RELATED STORIES

Share it