kozhikode local

നിപാ പ്രതിരോധം: തൊഴിലാളികളെ സാംബവര്‍ സൊസൈറ്റി ആദരിച്ചു

കോഴിക്കോട്: ആഴ്ചകളോളം ഭീതിയില്‍ നിര്‍ത്തിയ നിപാ വൈറസ് വ്യാപന ഘട്ടത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച കോഴിക്കോട് മെഡി. കോളജിലെ താല്‍ക്കാലിക  ജീവനക്കാരും  കേരളാ സാംബവര്‍ സൊസൈറ്റി ജില്ലാ കമ്മിറ്റി പ്രവര്‍ത്തകരുമായ നഴ്‌സിങ് അസിസ്റ്റ്ന്റ് വി സി ബീന, ശുചീകരണ ജോലിക്കാരായ കെ യു ശശിധരന്‍, ടി ശ്രീന ദിനേശ് എന്നിവരെ സൊസൈറ്റി ആദരിച്ചു. ചടങ്ങ് കേരളാ സാംബവര്‍ സൊസൈറ്റി സംസ്ഥാന സെക്രട്ടറി സതീഷ് പാറന്നൂര്‍ ഉദ്ഘാടനം ചെയ്തു.
ജീവനക്കാരെ ഷാള്‍ അണിയിച്ചും ഫലകങ്ങള്‍ നല്‍കിയുമാണ്  ആദരിച്ചത്. നിപാ വൈറസ് വ്യാപിക്കുന്ന കാലഘട്ടത്തില്‍ ആശുപത്രിയില്‍ ജോലിക്കു പോവുന്നവരെ പ്രാദേശികസമൂഹം വിലക്കിയിട്ടും രോഗ ബാധ സ്വന്തം ജീവനെപ്പോലും ഭീഷണിയാവുമെന്ന വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടും പൊതുസമൂഹത്തിനു വേണ്ടി സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇക്കാലയളവില്‍ സേവനമനുഷ്ഠിച്ച മുഴുവന്‍ താല്‍ക്കാലിക  ജീവനക്കാരെയും സര്‍വീസില്‍ സ്ഥിരപ്പെടുത്തി അവരോട് ആദരവ് കാണിക്കണമെന്ന് സതീഷ് പാറന്നൂര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി ബി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വനിതാസമാജം ജില്ലാ പ്രസിഡന്റ് പി സുജാത, ജില്ലാ സെക്രട്ടറി സി സിന്ധു, കെഎസ്എസ് യൂത്ത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് സുനില്‍ കുതിരവട്ടം, കെ ദേവയാനി, കെ പി സുജാത, എ ശിവകുമാര്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it