Flash News

നിപാ ചികില്‍സയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേക കേന്ദ്രം

നിപാ ചികില്‍സയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേക കേന്ദ്രം
X

കോഴിക്കോട്: നിപാ വൈറസ് ബാധയേറ്റവരുടെ ചികില്‍സയ്ക്ക് ഏകീകൃത സംവിധാനം ഒരുക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇനി മുതല്‍ നിപാ സംശയിക്കുന്ന  എല്ലാ കേസുകളും ഒരു കോള്‍ സെന്ററിലേക്ക് അറിയിക്കും. ഇതില്‍ നിന്ന് രോഗം ഉള്ളവവരെ പ്രത്യേകം സഞ്ജമാക്കിയ ആംബുലന്‍സുകളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു കേന്ദ്രത്തിലേക്കയക്കും.

മെഡിക്കല്‍ കോളജില്‍ എല്ലാ കേസുകളും ഇനി പരിശോധിക്കുന്നതും ചികില്‍സിക്കുന്നതും ഒരു കേന്ദ്രത്തിലായിരിക്കും.  KHRWS പാലിയേറ്റീവ് കെയര്‍ കേന്ദ്രവും (മെഡിക്കല്‍ കോളജിലിലുള്ളത്) ഇതിലേക്ക് മാറ്റിവച്ചിരിക്കുന്നു. അതുപോലെ മെഡിസിന്‍ വകുപ്പ് മാത്രം നോക്കിയിരുന്ന ചികിത്സ ഇനി എല്ലാ വിഭാഗവും സഹകരിച്ചു നടത്തുന്നതായിരിക്കും.

അതേ സമയം, ഇന്നലെ ഒരു സാംപിള്‍ പോലും പോസിറ്റീവ് ആയി വന്നില്ല. രണ്ടാം തിരയെന്നു കരുതിയ കേസുകളെല്ലാം ഇതുവരെ നെഗറ്റീവ് ആണ്. എന്നാല്‍ മറ്റു കേസുകള്‍ കുറേശെ വന്നു കൊണ്ടിരിക്കുന്നത് കൊണ്ട് മുന്‍കരുതല്‍ കുറക്കാറായിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Next Story

RELATED STORIES

Share it