thrissur local

നിപാ: എസ്ഡിപിഐ സേവന സംഘത്തിന് രൂപം നല്‍കി

പുന്നയൂര്‍ക്കുളം: നിപ വൈറസ് ജനങ്ങളില്‍ ഭീതി പരത്തുന്ന സാഹചര്യത്തില്‍ ജാഗ്രതയും മുന്‍കരുതലും അത്യവശ്യമാണെന്ന് എസ്ഡിപിഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രതിനിധി സഭ അഭിപ്രായപ്പെട്ടു. ആവശ്യഘട്ടത്തില്‍ അടിയന്തിര സഹായം ലഭ്യമാക്കാന്‍ എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി സേവന സംഘത്തിന് രൂപം നല്‍കി.
എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ പ്രധിനിധി സഭ തെരഞ്ഞെടുത്തു. ജബ്ബാര്‍ അണ്ടത്തോട് (പ്രസിഡന്റ്), ഫാരിസ് വടക്കൂട്ട് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി ഷാജഹാന്‍ കടപ്പുറം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യൂനസ് ചുള്ളിയില്‍, കരീം ചെറായി,  ഫാരിസ് വടക്കൂട്ട് സംസാരിച്ചു.
Next Story

RELATED STORIES

Share it