നിപാ: ആസ്‌ത്രേലിയയില്‍ നിന്നെത്തിയ മരുന്ന് നല്‍കിയില്ല

കോഴിക്കോട്: നിപാ വൈറസ് ബാധിച്ചവര്‍ക്ക് ആസ്‌ത്രേലിയയില്‍ നിന്നെത്തിച്ച മരുന്ന് നല്‍കാന്‍ കഴിഞ്ഞില്ല. രോഗികള്‍ക്ക് മരുന്ന് നല്‍കിത്തുടങ്ങിയെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് രോഗികള്‍ക്ക് മരുന്ന് നല്‍കാന്‍ കഴിയാതിരുന്നതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. രോഗികള്‍ക്ക് മരുന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയായിരുന്നു. നേരത്തെ മലേസ്യയില്‍ നിന്നെത്തിച്ച റിബവൈറിന്‍ തന്നെയാണ് രോഗികള്‍ക്ക് ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനേക്കാള്‍ താരതമ്യേന മെച്ചപ്പെട്ടതെന്ന് വിലയിരുത്തിയ എം-102.4 മരുന്നാണ് ആസ്‌ത്രേലിയയില്‍ നിന്നെത്തിച്ചത്.
Next Story

RELATED STORIES

Share it