kozhikode local

നിപാ: ആയിരത്തിലധികം പേര്‍ നിരീക്ഷണ പട്ടികയില്‍

കോഴിക്കോട്:  ജില്ലയില്‍ നിപാ  വൈറസ് ബാധയുടെ നിരീക്ഷണത്തിലുള്ളത്  1450ല്‍ അധികം പേര്‍. നിപാ രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള  1450ല്‍ അധികം  പേരുടെ പട്ടികയാണ് നിലവില്‍  ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്. ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിപാ ബാധിച്ച് മരിച്ചവരുമായി അടുത്തിടപഴകിയിട്ടുള്ള മുഴുവന്‍ ആളുകളോടും പൊതു ഇടങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപാ ബാധിച്ച്  മരിച്ചവര്‍  ആശുപത്രിയിലുണ്ടായിരുന്ന ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലോ, ബാലുശേരി താലൂക്ക് ആശുപത്രിയിലെത്തിയവര്‍ നിപാ സെല്ലുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ 150 ഓളം ആളുകള്‍ ഹെല്‍പ്പ് സെന്ററില്‍ വിവരം നല്‍കിയിട്ടുണ്ട്.  ഇവരുടെ പട്ടിക തയ്യാറാക്കി വരുന്നുണ്ട്. നിപ ബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയത്.  ബാലുശ്ശേരി, കോട്ടൂര്‍, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it