Flash News

നിപാ: അത്‌ലറ്റിക്‌സ് മല്‍സരങ്ങളും ഹയര്‍ സെക്കന്‍ഡറി പരീക്ഷയും മാറ്റി

തിരുവനന്തപുരം: നിപാ മുന്‍കരുതലിന്റെ ഭാഗമായി അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പുകളും ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷയും മാറ്റിവച്ചു. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ അഞ്ച്, ആറ് തിയ്യതികളില്‍ നടത്താനിരുന്ന 62ാമത് ഡോ. ടോണി ഡാനിയല്‍ കേരള സ്‌റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പും ഒളിംപ്യന്‍ സുരേഷ് ബാബു മെമ്മോറിയല്‍ കേരള സ്‌റ്റേറ്റ് യൂത്ത് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പുമാണ് മാറ്റിവച്ചത്. 12, 13 തിയ്യതികളിലാവും ചാംപ്യന്‍ഷിപ്പുകള്‍ നടക്കുക.
നാളെ തുടങ്ങേണ്ടിയിരുന്ന ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷയും മാറ്റിവച്ചു. ജൂണ്‍ 12 മുതല്‍ ആയിരിക്കും പരീക്ഷ ആരംഭിക്കുന്നത്. നേരത്തെ ഈ മാസം 16 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചിരുന്നു. ആരോഗ്യ സര്‍വകലാശാല ജൂണ്‍ നാലുമുതല്‍ നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രാക്റ്റിക്കല്‍ പരീക്ഷയും മാറ്റിവയ്ക്കുകയുണ്ടായി.
സാങ്കേതിക സര്‍വകലാശാല ഈ മാസം 13 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഈ മാസം ആറ് മുതല്‍ 13 വരെ പട്ടം പിഎസ്‌സി ആസ്ഥാനത്ത് നടത്താനിരുന്ന അഭിമുഖ പരീക്ഷയും മാറ്റിയിരുന്നു.






Next Story

RELATED STORIES

Share it