നിപായെ അതിജീവിച്ചവര്‍ക്ക് ആശ്വാസം പകര്‍ന്ന് മന്ത്രി

കോഴിക്കോട്: നിപായെ അതിജീവിച്ച അജന്യ, യുബീഷ് എന്നിവരെ ആരോഗ്യമന്ത്രി കെ കെ ശൈലജ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. നേരത്തെ നിപാ പോസിറ്റീവ് ആയി ഇപ്പോള്‍ പൂര്‍ണ രോഗമുക്തരായവരെ ആണ് സുരക്ഷാ വസ്ത്രം അണിയാതെ മന്ത്രിയും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും നേരില്‍ക്കണ്ട് സംസാരിച്ചത്.
എ പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ യു വി ജോസ്, ആരോഗ്യ ഡയറക്ടര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട് സജീത് കുമാര്‍, ഡോ. ജി അരുണ്‍ കുമാര്‍ മന്ത്രിയെ അനുഗമിച്ചു. അജന്യയെ 11 നും യുബീഷിനെ 14നും ഡിസ്ചാര്‍ജ് ചെയ്യും. ഒരാഴ്ച വീട്ടില്‍ പൂര്‍ണ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചതായി മന്ത്രി പറഞ്ഞു. ഒരു മാസം അവര്‍ക്ക് മറ്റ് അസുഖങ്ങള്‍  വരാതെ നോക്കണമെന്നും സന്ദര്‍ശകരെ ആരെയും അനുവദിക്കരുതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it