Second edit

നിദ്രാശീലം

ഇലക്ട്രിക് ബള്‍ബ്, കാപ്പി, ഇന്റര്‍നെറ്റ്, മൊബൈല്‍ എന്നിവ കാരണം മനുഷ്യരുടെ ഉറക്കം കുറഞ്ഞുവരുന്നു എന്നതാണു പൊതുധാരണ. അതു കാരണം തടി കൂടുന്നു, മാനസിക രോഗങ്ങള്‍ വ്യാപിക്കുന്നു. ഇതൊക്കെ ശരിയാണുതാനും. എന്നാല്‍, ഈ ആധുനിക സൗകര്യങ്ങളൊക്കെ വരുന്നതിനു മുമ്പ് മനുഷ്യര്‍ എത്ര സമയമാണ് ഉറങ്ങിയിരുന്നത്? അമേരിക്കന്‍ ഗവേഷകരായ ജെറോം സീഗലും ഗാന്ധി യതീഷും ഇതുസംബന്ധിച്ചു നടത്തിയ പഠനത്തിന്റെ ഫലങ്ങള്‍ പ്രസിദ്ധ ശാസ്ത്ര പ്രസിദ്ധീകരണമായ കറന്റ് ബയോളജി ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. വ്യവസായ യുഗത്തിനു മുമ്പ് ജീവിച്ചിരുന്നവര്‍ എങ്ങനെ ഉറങ്ങി എന്നാണവര്‍ ആദ്യം പരിശോധിച്ചത്.

വടക്കന്‍ താന്‍സാനിയയിലെ ഹാജ, ബൊളീവിയയിലെ സിമാനെ, ആഫ്രിക്കന്‍ മരുഭൂമിയിലെ കാലഹാരിയില്‍ ജീവിക്കുന്ന ജുഹോന്‍സി എന്നീ ഗോത്രക്കാരെ അവര്‍ നിരീക്ഷണവിധേയമാക്കി. നായാടി ജീവിക്കുന്നവരാണ് മൂന്നു ഗോത്രങ്ങളും. മൊത്തം 1,165 ദിവസത്തെ ഉറക്കമാണവര്‍ വിശകലനം ചെയ്തത്. ശരാശരി ആറരമണിക്കൂര്‍ അവര്‍ ഉറങ്ങുന്നതായി കണ്ടു. മിക്കവാറും നഗരവാസികളുടെ നിദ്രാസമയം തന്നെയായിരുന്നു അത്. ടിവിയും മൊബൈല്‍ ഫോണുമില്ലെങ്കിലും ഇരുട്ടിയ ഉടനെ ആരും ഉറങ്ങാന്‍ പോവുന്നില്ലെന്നു ഗവേഷകര്‍ മനസ്സിലാക്കി. അസ്തമയത്തിനുശേഷം ഏതാണ്ട് മൂന്നരമണിക്കൂര്‍ കഴിഞ്ഞാണ് മിക്കവരും തലചായ്ക്കുന്നത്. കാലാവസ്ഥയാണ് എപ്പോള്‍ ഉറങ്ങണമെന്നു തീരുമാനിക്കുന്നത്. ഒരു പ്രത്യേകത മൂന്നു ഗോത്രങ്ങള്‍ക്കുമുണ്ടായിരുന്നു: ആര്‍ക്കും ഉറക്കമില്ലായ്മ എന്ന രോഗമുണ്ടായിരുന്നില്ല.
Next Story

RELATED STORIES

Share it