നിതീഷ് കുമാര്‍ അധികാരമേറ്റു; ലാലുവിന്റെ മകന്‍ ഉപമുഖ്യമന്ത്രി

പട്‌ന: ബിഹാറില്‍ ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി പ്രസാദ് പുതിയ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാണ്. വെള്ളിയാഴ്ച 2 മണിക്ക് പട്‌നയിലെ ഗാന്ധി മൈതാനത്തായിരുന്നു മന്ത്രിമാരുടെ സത്യപ്രതിജ്ഞ. ഗവര്‍ണര്‍ രാംനാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
കൂടാതെ ലാലുവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവ്, ആര്‍ജെഡിയിലെ അബ്ദുല്‍ ബാരി സിദ്ദീഖി എന്നിവരും മന്ത്രിമാരില്‍പ്പെടുന്നു. ആര്‍ജെഡി, ജെഡിയു കക്ഷികളില്‍ നിന്നു 12 പേര്‍ വീതവും കോണ്‍ഗ്രസ്സില്‍ നിന്നു നാലു പേരും് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 29 അംഗ മന്ത്രിസഭയാണ് ഇന്നലെ അധികാരമേറ്റത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയാവുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രിയാണ് 26കാരനായ തേജസ്വി യാദവ്.
കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജീവ് പ്രതാപ് റൂഡി, ഉമ്മന്‍ചാണ്ടിയടക്കം ആറു കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, കോണ്‍ഗ്രസ് ലോക്‌സഭാ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ സംബന്ധിച്ചു.
Next Story

RELATED STORIES

Share it