നിതീഷ്‌കുമാര്‍ ജെഡിയു അധ്യക്ഷന്‍

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ ജെഡിയു അധ്യക്ഷനായി ദേശീയ നിര്‍വാഹക സമിതി യോഗം ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ നേതൃത്വത്തിലേക്ക് ഉയരാനുള്ള വഴിയാണ് ഇതിലൂടെ നിതീഷിനു തെളിഞ്ഞിരിക്കുന്നത്. വര്‍ഷങ്ങളായി പാര്‍ട്ടി അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്ന ശരത് യാദവ് തന്നെയാണ് നിതീഷിന്റെ പേരു നിര്‍ദേശിച്ചത്.
ബിഹാറില്‍ ഭരണകക്ഷിയായ ജെഡിയുവിന് ആദ്യമായാണ് സംസ്ഥാനത്ത് നിന്ന് ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍മാരായ ശരത് യാദവും ജോര്‍ജ് ഫെര്‍ണാണ്ടസും ബിഹാറിനു പുറത്തുനിന്നുള്ളവരായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ കോണ്‍ഗ്രസ്സിനെയും ആര്‍ജെഡിയെയും ചേര്‍ത്ത് മഹാ സഖ്യമുണ്ടാക്കിയതിനു പിന്നില്‍ നിതീഷായിരുന്നു.
Next Story

RELATED STORIES

Share it