Second edit

നിതാന്ത ജാഗ്രത

പകര്‍ച്ചവ്യാധികള്‍ നിയന്ത്രണാതീതമായി വ്യാപിക്കുന്നതിനെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. അമേരിക്കന്‍ ഗ്രന്ഥകാരിയായ സോണിയ ഷായുടെ അഭിപ്രായത്തില്‍ മറ്റു ജീവികളില്‍നിന്ന് ഒരു രോഗാണു മനുഷ്യരിലേക്ക് വ്യാപിക്കുന്നതാണ് രോഗബാധയുടെ തുടക്കം. ആഫ്രിക്കന്‍ കുരങ്ങുകളില്‍നിന്നു വളരെയേറെ പേരുടെ മരണത്തിനു വഴിവച്ച ഇബോള വൈറസ് മനുഷ്യരിലെത്തുന്നത് മനുഷ്യന്‍ വനംകൊള്ള തുടങ്ങിയപ്പോഴാണ്. കര്‍ക്കശമായ നിയന്ത്രണത്തിന് ഒരുങ്ങിയിട്ടില്ലെങ്കില്‍ ഇത്തരം രോഗങ്ങള്‍ പ്രചരിക്കാന്‍ എളുപ്പമാണ്. 19ാം നൂറ്റാണ്ടില്‍ പല പാശ്ചാത്യനാടുകളിലും കോളറ അനേകായിരങ്ങളുടെ മരണത്തിനു വഴിവച്ച അതേ സാഹചര്യം പല ദരിദ്ര നാടുകളിലുമുണ്ടെന്നു ഷാ പറയുന്നു. ഒന്നാമതായി, മനുഷ്യര്‍ ഇടതിങ്ങി താമസിക്കുന്ന നഗരങ്ങളുടെ എണ്ണം വര്‍ധിച്ചു. ശുദ്ധജലം പലയിടത്തും അപൂര്‍വ വസ്തുവാണ്. അഴുക്കുജലം പലപ്പോഴും റോഡില്‍ പരന്നൊഴുകുകയാണ്.
ഭരണകൂടങ്ങളിലെ അഴിമതിയും യാഥാര്‍ഥ്യം അംഗീകരിക്കാനുള്ള മടിയും രോഗാണുക്കള്‍ക്ക് വലിയ പ്രോല്‍സാഹനമാവുന്നു. 2002ല്‍ സാര്‍സ് രോഗം ചൈനയില്‍ പലരെയും ബാധിച്ചപ്പോള്‍ ഭരണകൂടം അതംഗീകരിക്കാന്‍ തയ്യാറായില്ല. 2010ല്‍ ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന ഒരു ബാക്റ്റീരിയ കണ്ടെത്തിയത് ഇന്ത്യ മൂടിവയ്ക്കുകയായിരുന്നു. സൗദി അറേബ്യ മെര്‍സ് രോഗത്തിന്റെ വിവരം നല്‍കാന്‍ മടിച്ചതു കാരണം തീര്‍ത്ഥാടകര്‍ വഴി പലയിടത്തും അതു പരന്നു. സിക്ക വൈറസിന്റെ കാര്യത്തിലും അത്തരത്തിലുള്ള കെടുകാര്യസ്ഥത കണ്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it