Breaking News

'നിങ്ങള്‍ തോല്‍പിച്ചോളൂ, പക്ഷേ കൊല്ലാതിരിക്കാനുള്ള മനുഷ്യത്വം കാണിക്കണം': വിടി ബലറാം

നിങ്ങള്‍ തോല്‍പിച്ചോളൂ, പക്ഷേ കൊല്ലാതിരിക്കാനുള്ള മനുഷ്യത്വം കാണിക്കണം: വിടി ബലറാം
X
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ  കൊലപാതകത്തില്‍ പ്രതിഷധമറിയിച്ച് വിടി ബലറാം എംഎല്‍എ യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല' എന്ന മുദ്രാവാക്യം നിങ്ങള്‍ തോല്‍പിച്ചോളൂ, പക്ഷേ കൊല്ലാതിരിക്കനുള്ള മനുഷ്യത്വം കാണിക്കണം എന്ന് മാറ്റിവിളിക്കേണ്ട കാലമായെന്ന് ബല്‍റാം പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം.

സിപിഎം ക്രിമിനലുകള്‍ ബോംബെറിഞ്ഞ് അതിനിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രിയ സഹോദരന്‍ ശുഹൈബ് എടയന്നൂരിന് അന്ത്യാഞ്ജലി.

കണ്ണൂര്‍ വീണ്ടും കണ്ണീരണിയുന്നതിന്റെ പ്രധാന ഉത്തരവാദികള്‍ സംസ്ഥാന, കേന്ദ്ര ഭരണകക്ഷികളായ സിപിഎമ്മും ബിജെപിയുമാണ്. ക്രമസമാധാനച്ചുമതലയുള്ള സംസ്ഥാന സര്‍ക്കാരിന് നേതൃത്ത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി ഭീകരവാദികളേപ്പോലെ പെരുമാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബിന്റെ കൊലപാതകം. ഇക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം നടത്തണം.

'കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല' എന്ന നിങ്ങളുടെ വീരസ്യം പറച്ചിലല്ല, 'നിങ്ങള്‍ വേണമെങ്കില്‍ തോല്‍പ്പിച്ചോളൂ, എന്നാല്‍ കൊല്ലാതിരിക്കാനുള്ള മനുഷ്യത്ത്വം കാണിക്കണം' എന്നാണ് നിയമവാഴ്ചയില്‍ പ്രതീക്ഷയുള്ള ഒരു ആധുനിക സമൂഹത്തിന് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാകൃത വിശ്വാസക്കാരായ കമ്മ്യൂണിസ്റ്റുകളോട് പറയാനുള്ളത്. എന്നാല്‍ ജനാധിപത്യപരമായി തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന ഭീരുത്വമാണ് നിങ്ങളെക്കൊണ്ട് ആയുധമെടുപ്പിക്കുന്നത്.
Next Story

RELATED STORIES

Share it