Flash News

നിങ്ങള്‍ കാര്‍ക്കിച്ച് തുപ്പിയത് ഈ ജനതയുടെ മുഖത്താണ്; മേജര്‍ രവിക്കെതിരെ എംഎ നിഷാദ്

നിങ്ങള്‍ കാര്‍ക്കിച്ച് തുപ്പിയത് ഈ ജനതയുടെ മുഖത്താണ്; മേജര്‍ രവിക്കെതിരെ എംഎ നിഷാദ്
X


തിരുവനന്തപുരം: കലാപത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ് രഹസ്യ ഗ്രൂപ്പില്‍  മേജര്‍ രവിയുടെ പേരില്‍ പ്രചരിക്കുന്ന ശബ്ദശകലത്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ എംഎ നിഷാദ് രംഗത്ത്. മേജര്‍ രവി കാര്‍ക്കിച്ച് തുപ്പിയത് മതേതര,ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുഖത്താണെന്ന് നിഷാദ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
''ജയ് ഹിന്ദ് രവീ..ജയ് ഹിന്ദ്''.........
.രവീ ..,നിങ്ങള്‍ കാര്‍ക്കിച്ച് തുപ്പിയത്,മാധ്യമപ്രവര്‍ത്തകയുടെ മുഖത്തല്ല...ഈ രാജ്യത്തെ മതേതര,ജനാധിപത്യ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുഖത്താണ്...രാജ്യത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്തുന്ന നമ്മുടെ സൈനിക സഹോദരങ്ങളുടെ മുഖത്താണ്...ഒരു പക്ഷെ അവര്‍ പോലും, അപമാന ഭാരത്താല്‍ ലജ്ജിക്കുന്നുണ്ടാകും,ഒരിക്കലെന്കിലും നിങ്ങളെ സല്ല്യൂട്ട് ചെയ്ത നിമിഷങ്ങളോര്‍ത്ത്..

ഒരു യഥാര്‍ത്ത കലാകാരന്‍ ഒരിക്കലും കലാപാഹ്വാനം നടത്തുന്ന വര്‍ഗ്ഗീയവാദിയാകില്ല..
ഈ മനസ്സുമായിട്ടാണല്ലോ രവീ നിങ്ങള്‍ ഈ രാജ്യത്തേ സേവിച്ചതെന്നറിയുമ്പോള്‍ ഉണ്ടാകുന്ന ഞെട്ടല്‍...അത് ചിന്തിക്കാവുന്നതിനപ്പുറമാണ്....
രവിയുടെ ''കലാ''സൃഷ്ടികളെ പറ്റി അഭിപ്രായം പറയാന്‍ ഞാനാളല്ല,പക്ഷെ രവി വെച്ച കെണിയില്‍ യഥാര്‍ത്ത കലാകാരന്മാര്‍ വീഴില്ല എന്ന് വിശ്വസിക്കാനാണ് എനിക്കാഗ്രഹം,രവിയുടെ ചില ''പ്രിയര്‍''ഒഴിച്ച്..
രവീ നിങ്ങള്‍ക്ക് തെറ്റി..ഇത് കേരളമാണ്..ഉണരുന്നത് ഈ നാടിന്റ്‌റ മതേതരമനസ്സാണ്,ഈ നാടിന്റ്‌റെ ഐക്യമാണ്,അവിടെ,ഹിന്ദുവും,മുസ്‌ളീമും,കൃസ്ത്യാനിയെന്നും,വ്യത്യാസമില്ല ....
രവീ മലര്‍ന്ന് കിടന്ന് തുപ്പാതെ,വര്‍ഗ്ഗീയ തുപ്പലുകര്‍ സ്വയം കുടിച്ചിറക്കി,രാജ്യസ്‌നേഹത്തിന്റ്‌റെ പുതിയ ''കലാ' സൃഷ്ടിയുമായി വരുമെന്നുറച്ച വിശ്വാസത്തോടെ..ഈ കുറിപ്പിവിടെ അവസാനിപ്പിക്കട്ടേ..
NB.മേജര്‍,മൈനര്‍,മുതലായ ആലന്കാരിക പദവികള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ്,നിങ്ങല്‍ അതുക്കും മേലെയാണ്...ജയ് ഹിന്ദ് രവീ...ജയ് ഹിന്ദ്....
Next Story

RELATED STORIES

Share it