World

നിഗൂഢ ശബ്ദ ആക്രമണം: തെളിവുകളില്ലെന്നു ചൈന

ബെയ്ജിങ്: രാജ്യത്ത് ജോലി ചെയ്യുന്ന ജീവനക്കാരന്‍ അസാധാരണ ശബ്ദം ശ്രവിച്ചതിനെതുടര്‍ന്ന് മസ്തിഷ്‌ക ആഘാതം സംഭവിച്ചു എന്നതിനു തെളിവുകളില്ലെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തില്‍ ചൈന വിശദമായ അന്വേഷണം നടത്തിയെന്നും യുഎസ് അവകാശവാദങ്ങള്‍ക്കും യാതൊരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിദേശകാര്യ മന്ത്രി ലു കാങ് അറിയിച്ചു.
യുഎസില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള നയതന്ത്ര പ്രതിനിധികളുടെ സുരക്ഷാ വിഷയങ്ങളില്‍ തങ്ങള്‍ വിയന്ന സമ്മേളനത്തിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാറുണ്ടെന്നും ലു കാങ് വ്യക്തമാക്കി. 2016ല്‍ ക്യൂബയിലെ തങ്ങളുടെ ജീവനക്കാര്‍ക്കു പിടിപെട്ടതിനു സമാനമായ അസുഖം ചൈനയില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെയും ബാധിച്ചതായി യുഎസ് ആരോപിക്കുകയും ചൈനയിലുള്ള ഉദ്യോഗസ്ഥര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
2017 അവസാനം മുതല്‍ 2018 ഏപ്രില്‍ വരെയുള്ള കാലയളവിലാണു ഗ്വാങ്‌ചോയിലെ യുഎസ് കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന  ഉദ്യോഗസ്ഥനില്‍ അജ്ഞാത രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്്. തുടര്‍ന്നു ജീവനക്കാരനെ മെയ് 18ന് തിരികെ യുഎസിലെത്തിച്ചു. ക്യൂബയില്‍ 24 നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും നിഗൂഢ ശബ്ദ ആക്രമണത്തിന് ഇര—യായിരുന്നു.
Next Story

RELATED STORIES

Share it