World

നിഗൂഢത നിലനില്‍ക്കുന്നു: റഷ്യ; സ്വാഗതം ചെയ്ത് ഇന്ത്യ

സിംഗപ്പൂര്‍: ട്രംപ്-കിം ധാരണയെ സ്വാഗതം ചെയ്യുന്നതായി റഷ്യ അറിയിച്ചു. എന്നാല്‍, ധാരണയില്‍ നിഗൂഢത നിലനില്‍ക്കുന്നുണ്ടെന്നും റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ജി യാബ്‌കോവ് അറിയിച്ചു.
വിശദാശാങ്ങളിലേക്ക് കടന്നുചെല്ലുമ്പോള്‍ അതില്‍ നിഗൂഢത കാണാന്‍ കഴിയും. കൊറിയന്‍ ഉപ ഭൂഖണ്ഡത്തെ  ആണവ നിരായുധീകരിക്കാനാവശ്യമായ സഹായം ചെയ്യാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ആണവകരാര്‍ യുഎസ് റദ്ദാക്കുമെന്നു കിമ്മിന് ഇറാന്‍ മുന്നറിയിപ്പു നല്‍കിയത്. ഇത്തരം ഒരു കരാറില്‍ നിന്ന് ഒരാള്‍ പിന്‍വലിഞ്ഞതിന്റെ ദുരിതമനുഭവിക്കുകയാണ് തങ്ങളെന്നും ഇറാന്‍ സര്‍ക്കാര്‍ വക്താവ് മുഹമ്മദ് ബഖര്‍ അറിയിച്ചു. എന്നാല്‍, പുതിയ ബന്ധത്തിന്റെ തുടക്കമാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയത്. ഉച്ചകോടി പുതിയ ചരിത്രം കുറിക്കുമെന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും അഭിപ്രായപ്പെട്ടു.
യുഎസ്-ഉത്തര കൊറിയ ഉച്ചകോടിയെ ഇന്ത്യ സ്വാഗതം ചെയ്തു. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സമാധാന നീക്കങ്ങളെ എന്നും ഇന്ത്യ അനുകൂലിച്ചിരുന്നു. ചര്‍ച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും വേണം പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്നും ഇന്ത്യ വ്യക്തമാക്കി.
Next Story

RELATED STORIES

Share it