Flash News

നിഖാബ് നിരോധനം : ഓസ്ട്രിയയില്‍ പാര്‍ലമെന്റിന്റെ അംഗീകാരം



വിയന്ന: മുഖം പൂര്‍ണമായി മൂടുന്ന നിഖാബ് പൊതു സ്ഥലങ്ങളില്‍ നിരോധിച്ചുകൊണ്ടുള്ള ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം. ഒക്ടോബര്‍ മുതല്‍ പൊതുസ്ഥലത്ത് മുഖം പൂര്‍ണമായി മൂടുന്ന വസ്ത്രം ധരിക്കുന്നവരില്‍നിന്ന് 150 യൂറോ പിഴ ഈടാക്കും. തീവ്ര വലതുപക്ഷ, ഇസ്്‌ലാംവിരുദ്ധ ഫ്രീഡം പാര്‍ട്ടിയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം ചെറുക്കുകയെന്ന ലക്ഷ്യത്തോടെ ജനുവരിയിലാണ് ഓസ്ട്രിയന്‍ സഖ്യ സര്‍ക്കാര്‍ നിഖാബ് നിരോധനത്തിനുള്ള നിര്‍ദേശം ആദ്യമായി പ്രഖ്യാപിച്ചത്. ഓസ്ട്രിയയിലെ ആറ് ലക്ഷം വരുന്ന മുസ്‌ലിംകള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവാത്ത വിധമായിരിക്കും ഇതു നടപ്പാക്കുകയെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ ക്രിസ്ത്യന്‍ കേണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it