World

നിക്കി ഹാലിക്ക് 52,701 ഡോളറിന്റെ കര്‍ട്ടന്‍; യുഎസില്‍ പുതിയ വിവാദം

ന്യൂയോര്‍ക്ക്: യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലിയുടെ ഔദ്യോഗിക വസതിയിലേക്കു 52,701 ഡോളറിന്റെ കര്‍ട്ടന്‍ സംവിധാനങ്ങള്‍ വാങ്ങിയ നടപടി വിവാദമാവുന്നു. യുഎസില്‍ ചെലവുചുരുക്കലിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നതിനിടെയാണ് നിക്കി ഹാലിയുടെ വസതിയില്‍ യന്ത്രസംവിധാനങ്ങളോടു കൂടിയ കര്‍ട്ടണുകള്‍ സ്ഥാപിക്കുന്നതിനായി 50,000 ഡോളറിലധികം പണം ചെലവഴിച്ചെന്ന വാര്‍ത്ത പുറത്തുവരുന്നത്. വിദേശകാര്യവകുപ്പാണ് ഈ തുക ചെലവഴിച്ചത്. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തിനു സമീപമുള്ള വസതിയിലേക്കു നിക്കി ഹാലി താമസം മാറിയപ്പോഴാണ് ഫര്‍ണിഷിങ് ജോലികള്‍ നടന്നത്. അതേസമയം, 2016ല്‍ ഒബാമ ഭരണകാലത്താണ് കര്‍ട്ടനുകള്‍ വാങ്ങാനുള്ള പദ്ധതി ആരംഭിച്ചതെന്നു ഹാലിയുടെ വക്താവ് പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ ഹാലിയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല. കര്‍ട്ടനുകള്‍ക്ക് 29,900 രൂപയും ഇവ തുറക്കുന്നതിനും അടയ്ക്കുന്നതിനുമായുള്ള യന്ത്രസംവിധാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും 22,801 രൂപയുമാണ് ചെലവായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it