World

നിക്കരാേഗ്വ ഏകാധിപത്യത്തിന്റെ വഴിയില്‍

ന്യൂയോര്‍ക്ക്: രാഷ്ട്രീയ സാമ്പത്തിക നീതിക്കു വേണ്ടി പോരാടി  അധികാരത്തത്തിലെത്തി ഏകാധിപതികളായി മാറിയ ഇടതുപക്ഷ നേതാക്കളുടെ കൂട്ടത്തില്‍ ഒരാള്‍ കൂടി. അമേരിക്കന്‍ പിന്തുണയോടെ നിക്കരാേഗ്വ അടക്കിവാണിരുന്ന അനസ്താസിയോ സമോസയെ പുറത്താക്കി സാന്റിനിസ്റ്റാ നേതാവ് ദാനിയല്‍ ഒര്‍ത്തേഗയാണു വെനീസ്വലന്‍ പ്രസിഡന്റ് നികോളാസ് മദുറോയെ അനുകരിച്ചു രാജ്യത്ത് ഏകാധിപത്യം സ്ഥാപിക്കുന്നത്. ഒര്‍ത്തേഗയുടെ ദുര്‍ഭരണത്തിനു നേരെ സമാധാനപരമായ പ്രക്ഷോഭം നടത്തിയവരെ നേരിടാന്‍ പോലിസും സാന്റിനിസ്റ്റാ ഗുണ്ടകളും ചേര്‍ന്നു ഈയിടെ  നടത്തിയ അക്രമ പരമ്പരിയില്‍ 300ലധികം പേര്‍ കൊല്ലപ്പെട്ടു.
1979ല്‍ വലിയ ജനപിന്തുണയോടെയാണ് സാന്റിനിസ്റ്റുകള്‍ അധികാരം പിടിച്ചെടുത്തത്. എന്നാല്‍ അന്ന് ഒര്‍ത്തേഗയുടെ സഹപ്രവര്‍ത്തകരായിരുന്ന പലരും പ്രതിപക്ഷത്താണ്. ഭരണം കുടുംബത്തിലുറപ്പിക്കാനുള്ള ഒര്‍ത്തേഗയുടെ നീക്കങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു അവര്‍ പാര്‍ട്ടി വിട്ടത്. 2010ല്‍ ഭരണഘടനാ വിരുദ്ധമായി മൂന്നാംതവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന്‍ ഒര്‍ത്തേഗ വലതുപക്ഷ എംപിമാരുടെ പിന്തുണ വാങ്ങിയിരുന്നു. ഒര്‍ത്തേഗയുടെ ഭാര്യ റൊസാരിയോ മുരിലോ ആണ് വൈസ് പ്രസിഡന്റ്. ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ടിവി കമ്പനിയുടെ മേധാവികള്‍ ഒര്‍ത്തേഗയുടെ മക്കളാണ്. അധികാരം ഉറപ്പിക്കാന്‍ മുമ്പ് സമോസ സ്വീകരിച്ച അതേ തന്ത്രമാണ് ഒര്‍ത്തേഗ സ്വീകരിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയുമായും കത്തോലിക്കാ സഭയുമായും ഒര്‍ത്തേഗ വലിയ സൗഹൃദം സ്ഥാപിക്കുകയും അമേരിക്കന്‍ വിമര്‍ശനത്തിന് ശക്തി കുറയ്ക്കുകയും ചെയ്തിരിക്കുന്നു.
Next Story

RELATED STORIES

Share it