നികേഷ് കിണറ്റിലിറങ്ങി, സോഷ്യല്‍ മീഡിയയില്‍ പൊടിപൂരം
BY ajay G.A.G5 May 2016 2:51 PM GMT
X
ajay G.A.G5 May 2016 2:51 PM GMT
കണ്ണൂര്‍ : തിരഞ്ഞെടുപ്പു പ്രചാരണം തലയ്ക്കു പിടിച്ച നികേഷ് കുമാര്‍ കിണറ്റിലിറങ്ങിയത് സോഷ്യല്‍മീഡിയയില്‍ പുതിയ വെടിക്കെട്ടിന് തീകൊളുത്തി. തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ കുടിവെള്ളപ്രശ്നം ശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ വേണ്ടിയെന്ന പേരില്‍ ചെയ്ത സാഹസമാണ് ഏറെ പരിഹാസങ്ങള്‍ക്ക് വഴിയൊരുക്കിയത്. കിണറ്റിലിറങ്ങി വെള്ളത്തിന്റെ ഗുണവനിലവാരത്തെപ്പറ്റി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ റിപോര്‍ട്ട് ചെയ്യുന്ന വീഡിയോ തന്റെ ഫേസ്ബുക്ക് പേജായ 'ഗുഡ്മോണിങ് അഴിക്കോടി'ല്‍ പോസ്റ്റ് ചെയ്യുകയായിരുന്നു നികേഷ്.
ശുദ്ധജലമെന്നത് ജനങ്ങളുടെ അവകാശമാണ്.
അഴീക്കോടുകാര്ക്ക് ഇനി ശുദ്ധജലം, ഇത് എന്റെ വാക്ക്
എന്ന തലവാചകത്തോടെ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ ട്രോളുകളും തേടിയെത്തി.
വെള്ളത്തിന്റെ ഉപ്പുരസത്തെക്കുറിച്ച് പരാതിപ്പെട്ട വോട്ടറോട്, ഇപ്പം ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഒന്നും ആലോചിക്കാതെ കിണറ്റിലിറങ്ങുകയായിരുന്നു നികേഷ് എന്നൊക്കെയാണ് കഥകള്‍ പ്രചരിച്ചത്. വെള്ളത്തിന് ഉപ്പുണ്ടോയെന്നറിയാന് കപ്പിയും കയറും മതിയെന്ന് ഓര്‍ക്കാതെ കിണറ്റിലിറങ്ങി എല്ലാം ശരിയാക്കാന്‍ ശ്രമിക്കുകയായിരുന്നു നികേഷ് എന്നും പരിഹാസമുയര്‍ന്നു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT