kannur local

നികുതി വെട്ടിപ്പ്: കോഴിലോഡ് പിടികൂടി

ഇരിട്ടി: കര്‍ണാടകയില്‍നിന്ന് കൂട്ടുപുഴ പാലം വഴി നികുതി വെട്ടിച്ചു കടത്തുകയായിരുന്ന ഒരു ലോഡ് ഇറച്ചിക്കോഴി കയറ്റിവന്ന ലോറി പോലിസ് പിടികൂടി.
കൂട്ടുപുഴ വഴി കണ്ണൂര്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളിലേക്ക് കോഴികളെ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇരിട്ടി അഡീഷനല്‍ എസ്‌ഐ ടി വി ദാമോദരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണു നടപടി. പിടികൂടിയ കോഴിയും ലോറിയും വില്‍പ്പന നികുതി അധികൃതര്‍ക്ക് കൈമാറി.
Next Story

RELATED STORIES

Share it