palakkad local

നികുതി വെട്ടിച്ചുള്ള ചരക്കുക്കടത്ത് വ്യാപകം: പരിശോധനകള്‍ പ്രഹസനം

അബ്ദുല്‍ ഹക്കീം കല്‍മണ്ഡപം

വാളയാര്‍: യാത്രക്കാരെ ദുരിതത്തിലാക്കി  സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളിലും  ട്രെയിനിലും ചരക്ക് കടത്തുന്നത് വ്യാപകമാവുന്നു. കോയമ്പത്തൂര്‍ പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നം വരുന്ന സ്വകാര്യ ബസുകളിലും ട്രെയിനുകളിലൂമാണ് ഇത്തരത്തില്‍ അനധികൃത ചരക്കും നീക്കം വ്യാപകമായിത്തുരുന്നത്. ഇതിനായി കെഎസ്ആര്‍ടിസി ബസുകളിലെതടക്കം ജീവനക്കാരും ഒത്താശ ചെയ്യുന്നുണ്ട്.ചരക്ക് വാഹനങ്ങളില്‍ കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി അടയ്‌ക്കേണ്ടിവരുന്നതാണ് ഇത്തരക്കാര്‍ യാത്രാ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. പലചരക്ക് സാധനങ്ങള്‍ക്കു പുറമെ  ഇലക്‌ട്രോണിക് കളിപ്പാട്ടങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയും വന്‍തോതില്‍ ഈ വിധം കേരളത്തിലെത്തുന്നുണ്ട്. ലഗേജെന്ന പേരില്‍ കേവലം ഒരു ടിക്കറ്റിന്റെ ചാര്‍ജു നല്‍കിയാണ് ഇവര്‍ സാധനങ്ങള്‍ അതിര്‍ത്തി കടത്തുന്നത്. ഇതിനു പുറമേ  ബസ് ജീവനക്കാരെ പ്രത്യേകിച്ച് കാണുന്നവരും ഉണ്ട്. ബസുകളിലെ സീറ്റിലും അടിയിലും, മുകളില്‍ വരെ വെച്ചാണ് കടത്തു സാധനങ്ങള്‍ കൊണ്ടുവരുന്നത്.  ബസുകളിലെ ചരക്ക് ചെക്ക് പോസ്റ്റുകളിലുള്ള ഉദ്യോഗസ്ഥര്‍ കാണില്ലെന്നതാണ് വാസ്തവം. കൊയമ്പത്തൂരില്‍ നിന്നുംവരുന്ന സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളില്‍ ഇലക്ട്രിക് ഉപകരണങ്ങളും മോട്ടോറുകളും വന്‍തോതില്‍ കടത്തുന്നുണ്ട്. ആഡംബര വാഹനങ്ങളിലും ടൂറിസ്റ്റ് വാഹനങ്ങളിലുമുള്ള കടത്തിന് പുറമെയാണ് ഇത്തരം ചെറുകിട കടത്തലുകളും ബാംഗ്ലൂരില്‍ നിന്നും ചെന്നെയില്‍ നിന്നും വരുന്ന മിക്ക ബസുകളില്‍ വന്‍തോതിലാണ് കടത്തി വരുന്നത്. സ്ഥിരം കടത്തലിന് ചെക്ക് പോസ്റ്റുകളിലെ ജീവനക്കാര്‍ ഒത്താശ ചെയ്യുന്നതും ഈ രീതി വ്യാപകമാവാന്‍ കാരണമാവുന്നു.   കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നും കൊണ്ടുവരുന്ന മോട്ടോര്‍ കെഎസ്ആര്‍ടിസിയിലെ ബര്‍ത്തില്‍ നിന്നും വീണ് അപകടമുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നാണ് വിവരം. ബസുകളിലെ യാത്രക്കാരന്റെ ലഗേജിന് 10 കിലോയാണ് പരിധിയെങ്കില്‍ ഇത്തരം നിബന്ധനള്‍ യാതൊരു തരത്തിലും പാലിക്കപ്പെടാറില്ല. ഇതിനു പുറമേ തുകയീടാക്കി  ചരക്കുമാത്രം നിശ്ചിത സ്ഥലത്ത് സ്ഥിരം എത്തിച്ചു നല്‍കുന്ന ബസ് ജീവനക്കാരും ഉണ്ട്.  പൊള്ളാച്ചി ഭാഗത്തുനിന്നും പാലക്കാട്ടേക്ക് ട്രെയിനുകള്‍ കുറവായതിനാലാണ് ബസുകള്‍ വഴിയുള്ള കടത്ത് വര്‍ധിച്ചത്. സ്വകാര്യ ബസുകളില്‍ പരിശോധനയില്ലാത്തതും ഇവര്‍ക്ക് ഗുണകരമാണ്. കോയമ്പത്തൂര്‍, പൊള്ളാച്ചി റൂട്ടില്‍  കെഎസ്ആര്‍ടിസി ടിക്കറ്റ് ചെക്കര്‍മാര്‍ എന്നൊരു സംഭവമില്ലെന്നാണ് യാത്രക്കാരുടെയും ഭാഷ്യം.
Next Story

RELATED STORIES

Share it