നികുതി കുറച്ചു; സംസ്ഥാനത്ത് ഇന്ധനവില ഒരു രൂപ കുറയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഒരു രൂപ കുറയും. വില്‍പന നികുതി കുറച്ച് വില നിയന്ത്രിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വിലക്കുറവ് നാളെ നിലവില്‍വരും. തുടര്‍ച്ചയായി 16 ദിവസം ഇന്ധനവില വര്‍ധിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍.  പെട്രോള്‍, ഡീസല്‍ നികുതി കുറക്കുന്നതുവഴി ഒരു വര്‍ഷം 509 കോടി രൂപയുടെ വരുമാന നഷ്ടം സംസ്ഥാനത്തിനുണ്ടാവും. കേന്ദ്രം വില കുറയ്ക്കണമെന്നും ഈ വിലയിളവ് ഇനി പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കഴിഞ്ഞമാസം ഒന്നിന് കൊച്ചിയിലുണ്ടായിരുന്ന വില അടിസ്ഥാനമാക്കിയാണ് നികുതി കുറച്ചിരിക്കുന്നത്. പെട്രോളിന് 31.8 ശതമാനമായിരുന്നു വില്‍പന നികുതി. ഇത് 1.69 ശതമാനം കുറച്ച് 30.11 ശതമാനമാക്കി. ഇതോടെ നികുതി 18 രൂപ 52 പൈസയില്‍ നിന്ന് 17 രൂപ 53 പൈസയായി. എന്നാല്‍, ഭാവിയില്‍ നികുതി ചുമത്താവുന്ന വിലയില്‍ വലിയ വ്യത്യാസം വന്നാല്‍ സര്‍ക്കാരിന് തീരുമാനം പുനപ്പരിശോധിക്കേണ്ടിവരുമെന്നാണ് ധനവകുപ്പ് നല്‍കുന്ന സൂചന.
Next Story

RELATED STORIES

Share it