നികുതി കുടിശ്ശിക: ഹനുമാനെതിരേ നോട്ടീസ്

പട്‌ന: നികുതിയടവില്‍ പിഴവ് വരുത്തിയെന്ന പേരില്‍ ബിഹാറില്‍ ഹനുമാനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കാണിച്ച് നോട്ടീസ്. 4.33 ലക്ഷം രൂപ നികുതി കുടിശ്ശിക വരുത്തിയെന്ന പേരിലാണ് മുനിസിപ്പാലിറ്റി അധികൃതര്‍ നടപടിക്കൊരുങ്ങുന്നത്. നഗരസഭാ രേഖകള്‍ പ്രകാരം ബിഹാറിലെ അരാ നഗരത്തില്‍ മൂന്നിടത്താണ് ഹനുമാന്റെ പേരില്‍ വസ്തുവകകള്‍ ഉള്ളത്. നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ രണ്ടു തവണ ക്ഷേത്രം അധികൃതരെ സമീപിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. നികുതിയടക്കാന്‍ വീഴ്ച വരുത്തിയാല്‍ ഉടമസ്ഥനെതിരേ നോട്ടീസ് അയക്കാമെന്നുള്ള വകുപ്പു പ്രകാരമാണ് ഹനുമാന്റെ പേരില്‍ നഗരസഭ അധികൃതരുടെ നോട്ടീസ്.
ഇതിനു മുന്‍പും ബിഹാറില്‍ ഹനുമാനെതിരേ നിയമനടപടികള്‍ക്കായി അധികൃതര്‍ ഒരുങ്ങിയിരുന്നു. നിയമലംഘനത്തിന്റെ പേരില്‍ ഹനുമാനോട് നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ടായിരുന്നു അന്ന് നോട്ടീസ്. ഗര്‍ഭിണിയായ സീതയോട് നീതിരഹിതമായി പെരുമാറിയതിന് ശ്രീരാമനും സഹോദരന്‍ ലക്ഷ്മണനുമെതിരേ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിച്ച അഭിഭാഷകന്റെ നടപടിയും വാര്‍ത്തയായിരുന്നു.
Next Story

RELATED STORIES

Share it