Kottayam Local

നികുതി അടച്ചവര്‍ക്കും നോട്ടീസ്‌ : കെട്ടിടം നികുതി പിരിവില്‍ അപാകതയെന്ന്



കാഞ്ഞിരപ്പള്ളി: കെട്ടിടം നികുതി പിരിവില്‍ അപാകതയെന്ന് ആരോപണം. മുടക്കം കൂടാതെ കെട്ടിട നികുതി അടച്ചവര്‍ക്കു പോലും 2013-14 മുതലുള്ള കുടിശിക തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ ഓരോ വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും നോട്ടീസ് നല്‍കി.നികുതി നല്‍കിയതു സംബന്ധിച്ച് തര്‍ക്കമുണ്ടെങ്കില്‍ മുമ്പ് നികുതി ഒടുക്കിയതിന്റെ രസീത് ഹാജരാക്കിയെങ്കില്‍ നികുതിയില്‍ നിന്ന് ഒഴിവാക്കുമെങ്കിലും രസീത് ഹാജരക്കാന്‍ കഴിയാത്തവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ 2013-14 മുതല്‍ക്കുള്ള തുകയും പിഴപ്പലിശയും നല്‍കേണ്ട അവസ്ഥയാണ്. നിലവില്‍ സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്ത് ഓഫിസുകളിലേക്കും നികുതി പിരിവിനായി രൂപം നല്‍കിയ സഞ്ചയ സോഫ്റ്റ് വെയറിലെ അപാകതകളും നികുതി പിരിവ് സംബന്ധിച്ച രേഖകള്‍ എന്‍ട്രി ചെയ്യുന്നതിലുള്ള അപാകതയുമാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്.നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ അടയ്ക്കാത്ത പക്ഷം ജംഗമ വസ്തുക്കള്‍ ലേലം ചെയ്ത് തുക ഈടാക്കുമെന്നും പറയുന്നു. നോട്ടീസിന്റെ മറുവശത്ത് താങ്കള്‍ വസ്തു നികുതി നിലവില്‍ അടച്ചിട്ടുണ്ടെങ്കില്‍ രസീതുമായി നികുതി പിരിവ് ക്യാംപിലോ പഞ്ചായത്ത് ഓഫിസിലോ എത്തി പഞ്ചായത്ത് രജിസ്റ്ററില്‍ വന്ന അപാകതകള്‍ പരിഹരിക്കണമെന്ന് അഭ്യര്‍ഥനയുമുണ്ട്. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ 11,600ഓളം വീടുകളം 3000ഓളം വാണിജ്യ സ്ഥാപനങ്ങള്‍ക്കുമാണ് കെട്ടിട നികുതി അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിട്ടുള്ളത്.
Next Story

RELATED STORIES

Share it