നികുതിവെട്ടിപ്പ്; നൂറിലേറെ സ്ഥലങ്ങളില്‍ റെയ്ഡ്

ചെന്നൈ: ഖനന-ധാതു കയറ്റുമതി കമ്പനികള്‍ക്കെതിരായ നികുതിവെട്ടിപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലുമായി നൂറിലേറെ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. തമിഴ്‌നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍, തിരുനെല്‍വേലി, തൂത്തുക്കുടി, കാരയ്ക്കല്‍ എന്നിവിടങ്ങളിലും ആന്ധ്രപ്രദേശില്‍ വിശാഖപട്ടണം, ശ്രീകാകുളം എന്നിവിടങ്ങളിലുമാണ് പരിശോധന നടന്നത്. പോലിസിന്റെ സഹായത്തോടെ 130ലേറെ ആദായനികുതി ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ ഉണ്ടായിരുന്നത്. ഖനനം, സംസ്‌കരണം, കടല്‍ത്തീരമണല്‍ ധാതുക്കളുടെ അനധികൃത കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളിലാണ് തിരച്ചില്‍ നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. നികുതി വെട്ടിച്ചു നേടിയ പണം കമ്പനികള്‍ മറ്റ് വ്യാപാരങ്ങളില്‍ മുടക്കിയെന്നും അവര്‍ പറഞ്ഞു. നികുതിനിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഈ കമ്പനികള്‍ വിദേശത്തു നടത്തിയ ഇടപാടുകളും നിരീക്ഷിച്ചുവരുകയാണ്.
Next Story

RELATED STORIES

Share it