നിംഹാന്‍സില്‍ഉപരിപഠനം

മാനസികാരോഗ്യവും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മേഖലയില്‍ പ്രവര്‍ത്തിക്കുന്ന  ഡീംഡ് സര്‍വകലാശാലയാണ് ബംഗളൂരുവിലെ നിംഹാന്‍സ്. ക്ലിനിക്കല്‍ സൈക്കോളജി, ന്യൂറോഫിസിയോളജി, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്, സ്പീച്ച് പാതോളജി & ഓഡിയോളജി എന്നിവയില്‍ പിഎച്ച്ഡി, ന്യൂറോ സര്‍ജറി, സൈക്യാട്രി എന്നിവയില്‍ എംസിഎച്ച്, സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് , സൈക്യാട്രിക് റീഹാബിലിറ്റേഷന്‍ എന്നിവയില്‍ ഫെലോഷിപ്പ്, ക്ലിനിക്കല്‍ സൈക്കോളജി/സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക്്, ന്യൂറോ ഫിസിയോളജി, ബയോഫിസിക്‌സ്, ന്യൂറോ സയന്‍സസ്, മാസ്‌റ്റേഴ്‌സ് ഇന്‍ പബ്ലിക് ഹെല്‍ത്ത്, എംഎസ്‌സി സൈക്യാട്രിക് നഴ്‌സിങ് എന്നിവയില്‍ എംഫില്‍, ചൈല്‍ഡ് ആന്റ് അഡോളസന്റ് സൈക്യാട്രി, ന്യൂറോ അനസ്‌തേസ്യ, ന്യൂറോക്രിറ്റിക്കല്‍ കെയര്‍, ന്യൂറോ ഇന്‍ഫെക്ഷന്‍, ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ന്യൂറോളജി സൈക്യാട്രി എന്നിവയില്‍  പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് തുടങ്ങിയവയ്ക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്.ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  കൊച്ചി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. താല്‍പര്യമുള്ള മൂന്നു കേന്ദ്രങ്ങള്‍ അപേക്ഷയില്‍ സൂചിപ്പിക്കണം. പരീക്ഷയ്ക്ക് രണ്ടാഴ്ച മുമ്പ് വെബ്‌സൈറ്റ് വഴിയുള്ള മോക്ക് ടെസ്റ്റില്‍ പങ്കെടുക്കാവുന്നതാണ്. മെഡിക്കല്‍ ഇതര കോഴ്‌സുകളില്‍ പ്രവേശനത്തിന് 55 ശതമാനം മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദമാണ് യോഗ്യത (പട്ടികവിഭാഗക്കാര്‍ക്ക്് 50 ശതമാനം). ജൂലൈ ഒന്നിനു മുമ്പായി ഇന്റേണ്‍ഷിപ്പും കൗണ്‍സില്‍ രജിസ്‌ട്രേഷനും പൂര്‍ത്തിയാക്കിയവര്‍ക്കാണ് മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം. വിവിധ പ്രോഗ്രാമുകളുടെ യോഗ്യതകളും നിബന്ധനകളും സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.  അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.
Next Story

RELATED STORIES

Share it