World

നാസ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ അയക്കും

വാഷിങ്ടണ്‍: പതിറ്റാണ്ടുകള്‍ നീണ്ട ഇടവേളയ്ക്കു ശേഷം യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാന്‍ തയ്യാറെടുക്കുന്നു. ഇതുസംബന്ധമായ ഉത്തരവില്‍ താന്‍ ഒപ്പുവച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.  ആദ്യം ചന്ദ്രനിലേക്കും പിന്നീട് ചൊവ്വയിലേക്കും മനുഷ്യനെ അയക്കാനുള്ള പദ്ധതിക്കാണ് ട്രംപ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 1972നു ശേഷം ചന്ദ്രനില്‍ വീണ്ടും ബഹിരാകാശ സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമത്തിന്റെ ആദ്യ ചുവടുവയ്പാണിതെന്നു ട്രംപ് പറഞ്ഞു.   ഇത്തവണ ചന്ദ്രനില്‍ പതാക സ്ഥാപിക്കാനോ പാദമുദ്ര പതിപ്പിക്കാനോ അല്ല ദൗത്യമെന്നും ആത്യന്തികമായി ചൊവ്വയും അതിനപ്പുറത്തേക്കുമുള്ള ദൗത്യങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കലാണ് ചാന്ദ്രയാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം വെളിപ്പെടുത്തി. മുന്‍ പ്രസിഡന്റുമാരായിരുന്ന ജോര്‍ജ് ബുഷ് സീനിയറും ജൂനിയറും തങ്ങളുടെ കാലത്ത് ഇതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഭീമമായ ചെലവ് കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it