Gulf

നാസ ഖത്തറിന്റെ ബഹിരാകാശ ദൃശ്യം പുറത്തുവിട്ടു

നാസ ഖത്തറിന്റെ ബഹിരാകാശ ദൃശ്യം പുറത്തുവിട്ടു
X
khathar in airospaceദോഹ: നാസയുടെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നു പകര്‍ത്തിയ  മേഘാവൃതമായ ഖത്തറിന്റെ ചിത്രം പുറത്തുവിട്ടു. നാസയുടെ സ്‌കോട്ട് ജെ കെല്ലിയാണ് സ്‌പെയിസ് സ്റ്റേഷനില്‍ നിന്ന് ഖത്തറിന്റെ ചിത്രം ഇന്നലെ രാവിലെ ഷെയര്‍ ചെയ്തത്. അന്തര്‍ ദേശീയ സ്‌പെയിസ് സ്റ്റേഷനില്‍ കമാന്ററായ  അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയാണ്  കെല്ലി.
അദ്ദേഹവും റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ മിഖായേല്‍ കോര്‍നന്റികോയും  342 ദിവസങ്ങളാണ് ശൂന്യാകാശത്ത് ചെലവഴിക്കുക.

ബഹിരാകാശത്ത് മെഡിക്കല്‍ പരീക്ഷണങ്ങളും മറ്റും അവര്‍ നടത്തും. 2015 മാര്‍ച്ചിലാണ് ഇവര്‍ രണ്ട് പേരും ഭൂമി വിട്ടത്.   അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും നേരത്തെയും ഖത്തറിന്റെ പടങ്ങള്‍ ലഭിച്ചിരുന്നു.  2012 ഒക്ടോബറില്‍ നാസ എര്‍ത്ത് ഒബ്‌സര്‍വേറ്ററി ഖത്തറിന്റെ രാത്രിഭൂപടം പ്രസിദ്ധീകരിച്ചിരുന്നു.
ദോഹ, അല്‍ഖോര്‍, ദഖീറ, വഖ്‌റ, ഉംസൈദ് എന്നീ ഭാഗങ്ങളും ഒട്ടകയോട്ട ട്രാക്ക്, ദുഖാന്‍ എണ്ണപ്പാടം, ബഹ്‌റയ്ന്‍ തലസ്ഥാനമായ മനാമ എന്നിവയും 2012 ഒക്ടോബര്‍ 13ന് പുറത്തുവിട്ട രാത്രി ചിത്രത്തില്‍ ദൃശ്യമായിരുന്നു.അറേബ്യന്‍ ഉപദ്വീപില്‍ ഖത്തറാണ് ആകാശ വിദൂരതയില്‍ നിന്നും പ്രത്യേകമായി കാണുന്ന രാജ്യം.
Next Story

RELATED STORIES

Share it