നാസ്‌കോം 150 ഐടി നോളജ് സെന്ററുകള്‍ തുടങ്ങും

തിരുവനന്തപുരം: നാഷനല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്റ് സര്‍വീസ് കമ്പനീസ് (നാസ്‌കോം) നാഷനല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മിഷനുമായി ചേര്‍ന്ന് ഐടി-ഐടി ഇതര സര്‍വീസുകള്‍ക്കു വേണ്ടി വിവിധ നൈപുണി വികസന കോഴ്‌സുകള്‍ സംസ്ഥാനത്ത് തുടങ്ങും. ഇതുസംബന്ധിച്ച ഉടമ്പടി കരാര്‍ കഴിഞ്ഞദിവസം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഒപ്പുവച്ചു. ആദ്യഘട്ടം 150ഓളം ഐടി നോളജ് സെന്ററുകളാണു തുടങ്ങുക. ഈ സെന്ററുകളിലൂടെയാണ് പരിശീലനം നല്‍കുക. നാസ്‌കോം ഗവേഷണ റിപോര്‍ട്ട് കാഴ്ച്ചപ്പാട്-2020'പ്രകാരം 2020നുള്ളില്‍ ഈ വ്യവസായം പ്രത്യക്ഷമായും പരോക്ഷമായും 30 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്നു. അതിനാല്‍, 2022 ആവുമ്പോഴേക്കും 350 മില്യണ്‍ പ്രഫഷനലുകളെ ഈ വ്യവസായത്തിനായി വാര്‍ത്തെടുക്കുക എന്നതാണ് നാസ്‌കോമിന്റെ ലക്ഷ്യമെന്ന് നാസ്‌കോം വൈസ് പ്രസിഡന്റ് ഡോ. സന്ധ്യ ചിന്താല പറഞ്ഞു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാരത് സേവക് സമാജ് ജനറല്‍ സെക്രട്ടറി ബി എസ് ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it