World

നാസിറുല്‍ മുല്‍ക് പാക് ഇടക്കാല പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ മുന്‍ ചീഫ് ജസ്റ്റിസ് നാസിറുല്‍ മുല്‍കിനെ ഇടക്കാല പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. നിലവിലെ ദേശീയ, പ്രവിശ്യാ സര്‍ക്കാരുകളുടെ കാലാവധി 31ന് അവസാനിക്കുന്നതിനാലാണ്് ജൂലൈ 25നു തിരഞ്ഞെടുപ്പു കഴിയുന്നതു വരെ ഇടക്കാല പ്രധാനമന്ത്രിയെ നിയമിച്ചത്്. നാസിറുല്‍ മുല്‍കിനെതിരേ പാകിസ്താനില്‍ ആരും എതിര്‍പ്പ് ഉന്നയിക്കില്ലെന്നു പ്രതിപക്ഷ നേതാവ് സയിദ് ഖുര്‍ഷിദ് അഹ്മദ് ഷായോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ഷാഹിദ് ഖാഖാന്‍ അബ്ബാസി അഭിപ്രായയപ്പെട്ടു. ഇടക്കാല പ്രധാനമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്് ആഴ്ചകളോളമായി ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ശക്തമായ വാഗ്വാദം നിലനില്‍ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it