Flash News

നാസിക്കിലെ ട്രിംബകേശ്വര്‍ ക്ഷേത്രത്തിലേക്ക് പ്രവേശനമാവശ്യപ്പെട്ട് സ്ത്രീകളുടെ സമരം

നാസിക്കിലെ ട്രിംബകേശ്വര്‍ ക്ഷേത്രത്തിലേക്ക്  പ്രവേശനമാവശ്യപ്പെട്ട് സ്ത്രീകളുടെ സമരം
X
triumkeshwar_

മുംബൈ: ശബരിമലയ്ക്കും ശനി ശിങ്കാപൂര്‍ ക്ഷേത്രത്തിനും ശേഷം പ്രശ്‌സതമായ നാസിക്കിലെ ശിവക്ഷേത്രമായ ട്രിംബകേശ്വര്‍ ക്ഷേത്രത്തിലും പ്രവേശനമാവശ്യപ്പെട്ട് വനിതകളുടെ സമരം. ശിവരാത്രി ദിവസമായ ഇന്ന് പ്രവേശനം ആവശ്യപ്പെട്ട് 200 ഓളം സ്ത്രീകളാണ് സമരത്തിനിറങ്ങിയത്. ക്ഷേത്രത്തിലേക്ക് വൈകിട്ട് ഇവര്‍ മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്. കാശി വിശേശ്വര്‍ ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഇവിടെ പ്രവേശിച്ചുകൂടാ എന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്ന ഭൂമതാ ബ്രിഗേഡ് ചോദിക്കുന്നത്. ഭുമതയാണ് മുംബൈയിലെ ശനി ശിങ്കാപൂര്‍ ക്ഷേത്രത്തിലെ സ്ത്രീപ്രവേശന വിലക്കിനെതിരേയും സമരം നടത്തിയത്. സ്ത്രീകളുടെ വിലക്ക് നീക്കില്ലെന്നും മോഡി സര്‍ക്കാരിനെ മോശമാക്കാനുള്ള അജണ്ടയാണിതെന്നും മഹാരാഷ്ട്രാ മുഖ്യമന്ത്രി ഫഡ്‌നിവാസ് പറഞ്ഞു.
Next Story

RELATED STORIES

Share it