നാസയുടെ പിഡിസിഒ  പ്രവര്‍ത്തനം തുടങ്ങി

ന്യൂയോര്‍ക്ക്: ഭൂമിയോടടുത്തുവരുന്ന ഛിന്നഗ്രഹങ്ങളുടെ സാമീപ്യമറിയാനും നിരീക്ഷിക്കാനുമായി നാസയുടെ പുതിയ പദ്ധതി പ്ലാനെറ്ററി ഡിഫന്‍സ് കോ-ഓഡിനേഷന്‍ ഓഫിസ് (പിഡിസിഒ) തുടങ്ങി. ഛിന്നഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളുമടക്കമുള്ള ആകാശവസ്തുക്കളെ നിരീക്ഷിക്കാനും തരംതിരിക്കാനും പുതിയ സംവിധാനം വഴി സാധിക്കും. അപകടകരമായ രീതിയില്‍ ഇവയുടെ പതനമുണ്ടാവുന്ന സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികളുടെ ഏകോപനവും സ്ഥാപനത്തിന്റെ ലക്ഷ്യമാണ്. ഇതിനായി സര്‍ക്കാരുകളുമായും മറ്റ് ഏജന്‍സികളുമായും പിഡിസിഒ ബന്ധപ്പെടും.
Next Story

RELATED STORIES

Share it