kasaragod local

നാഷനല്‍ ഹെല്‍ത്ത് മിഷന്‍ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ നാടകം സംഘടിപ്പിച്ചു

കാസര്‍കോട്: ആരോഗ്യ കേരളം നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഐഇസി/ബിസിസിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 12 സ്‌കൂളുകളില്‍ ബോധവല്‍കരണ നാടകം സംഘടിപ്പിച്ചു.
കൗമാരക്കാരുടെ ശാരീരിക, മാനസിക ആരോഗ്യം ലക്ഷ്യമാക്കിയാണ് നാടകം സംഘടിപ്പിച്ചത്. ആധുനിക കാലത്തെ കൗമാരക്കാരുടെ ഇടയില്‍ വളരെയേറെ സ്വാധീനം ചെലുത്തുന്ന സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം വിഷയമാക്കിയാണ് നാടകം അവതരിപ്പിച്ചത്. ഉദിനൂര്‍ കളിയരങ്ങ് ട്രൂപ്പാണ് നാടകം അവതരിപ്പിക്കുന്നത്.
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കമല്‍ കെ ജോസ്, കൗമാര ആരോഗ്യ പദ്ധതി കൗണ്‍സിലര്‍ ജിജിമോള്‍, സ്‌കൂള്‍ ഹെല്‍ത്ത് കോ-ഓഡിനേറ്റര്‍ സി ജിഷ എന്നിവര്‍ നേതൃത്വം നല്‍കി.
ജിഎച്ച്എസ്എസ് ഹൊസ്ദുര്‍ഗ്, ജിവിഎച്ച്എസ് കാഞ്ഞങ്ങാട്, ജിഎച്ച്എ്‌സ്എസ് കക്കാട്, ജിഎച്ച്എസ്എസ് കുമ്പള, ജിഎച്ച്എസ്എസ് ഷിറിയ, ജിഎച്ച്എസ്എസ മൊഗ്ര ാല്‍പുത്തൂര്‍, എയുപിഎസ് മഡോണ, ജിഎംവിഎച്ച്എസ് തളങ്കര, ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് നെല്ലിക്കുന്ന്, ജിഎച്ച്എസ് ചാമുണ്ഡിക്കുന്ന ്, ജിഎച്ച്എസ്എസ് ബല്ല, ജിഎച്ച്എസ് പാണത്തൂര്‍ എന്നിവിടങ്ങളിലാണ് നാടകം അവതരിപ്പിച്ചത്.
Next Story

RELATED STORIES

Share it