നാഷനല്‍ ഹെറാള്‍ഡ്: കോണ്‍ഗ്രസ്സിന്റെ കണക്ക് ഹാജരാക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കം ഏഴു പേര്‍ പ്രതികളായ നാഷനല്‍ ഹെറാള്‍ഡ് കേസില്‍ 2010-11 വര്‍ഷത്തെ കോണ്‍ഗ്രസ്സിന്റെ വരവുചെലവു കണക്കുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
ഈ വര്‍ഷത്തെ അസോഷ്യേറ്റഡ് ജേണല്‍സ് പ്രൈ വറ്റ് ലിമിറ്റഡിന്റെ (എജെഎല്‍) കണക്കും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ പ്രതികളുടെ വ്യക്തിഗത രേഖകളല്ലെന്നും മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് ലൗവ്‌ലിന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ്സിന്റെയും എജെഎ ല്ലിന്റെയും 2010 മുതല്‍ 2013 വരെയുള്ള മൂന്നു വര്‍ഷത്തെ വരവു ചെലവു കണക്കുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയുടെ ഹരജിയിലാണ് കോടതിയുടെ നടപടി. യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കണക്കുകളും ഹാജരാക്കാന്‍ സുബ്രഹ്മണ്യ സ്വാമി ആദ്യം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, വാദത്തിനിടെ ആ ആവശ്യത്തില്‍ നിന്ന് അദ്ദേഹം പിന്‍മാറി. വായ്പയെടുക്കാന്‍ വേണ്ടി പ്രതികള്‍ സ്വീകരിച്ച തന്ത്രങ്ങളറിയാന്‍ ഈ രേഖകള്‍ പരിശോധിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു. കേസില്‍ 21ന് വീണ്ടും വാദം കേള്‍ക്കും.
Next Story

RELATED STORIES

Share it