Flash News

നാഷനല്‍ ഹെറാള്‍ഡ് കേസ് ഡിസംബര്‍ 19 ലേക്ക് മാറ്റിവെച്ചു

നാഷനല്‍ ഹെറാള്‍ഡ് കേസ് ഡിസംബര്‍ 19 ലേക്ക് മാറ്റിവെച്ചു
X
national herald case
ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസ് പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ,രാഹുല്‍ഗാന്ധി,സുമന്‍ ദുബേ,മോത്തിലാല്‍ വൊഹ്‌റ,ഒസ്‌കാര്‍ ഫെര്‍ണാണ്ടസ്,സാം പിട്രോഡ,യങ്ങ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ ഇന്ന് വൈകീട്ട് നാലുമണിക്ക് മുമ്പ് വിചാരണ കോടതിയില്‍ ഹാജരാകണമെന്ന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു.

നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പുനരുദ്ധാരണത്തിനായി ഇവര്‍ തുക വകമാറ്റി ചെലവഴിക്കുകയും,വഞ്ചിക്കുകയും ചെയ്തുവെന്ന് കാണിച്ച്ബിജെപി നേതാവായ സുബ്രഹ്മണ്യം സ്വാമിയാണ് പരാതിനല്‍കിയത്.
പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കാണിച്ചാണ് കോടതി സമന്‍സ് അയച്ചത്. സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയയും രാഹുലും ഹര്‍ജി നല്‍കിയെങ്കിലും കോടതി തള്ളിയിരുന്നു.
Next Story

RELATED STORIES

Share it