നാഷനല്‍ ഹെറാള്‍ഡ് കേസ് അവസാനിപ്പിക്കാന്‍ റിപോര്‍ട്ട് നല്‍കിയ ഇഡി ഓഫിസറെ സ്ഥലം മാറ്റി

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാ ള്‍ഡ് കേസ് അവസാനിപ്പിക്കാ ന്‍ റിപോര്‍ട്ട് നല്‍കിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഓഫിസര്‍ ഹിമാംശുകുമാ ര്‍ ലാലിനെ യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയിലേക്ക് സ്ഥലം മാറ്റി, അടുത്ത വര്‍ഷം ഡിസംബര്‍ 26 വരെ ലാല്‍ തല്‍സ്ഥാനത്ത് തുടരും. ഇഡിയില്‍ ജോയിന്റ് ഡയറക്ടറായിരുന്നു ലാല്‍. 2003 ഒഡീഷ കാഡര്‍ ഐപിഎസ് ഓഫിസറായ ലാല്‍ ആണ് ഹെറാള്‍ഡ് കേസ് അവസാനിപ്പിക്കാന്‍ റവന്യൂ വകുപ്പിന് റിപോര്‍ട്ട് സമര്‍പ്പിച്ചത്.
ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു.
ഇഡിയില്‍ മുഴുവന്‍ സമയ ഡയറക്ടറെ നിയമിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇഡിയുടെ ഡയറക്ടര്‍ ചുമതല സ്‌പെഷ്യല്‍ ഡയറക്ടര്‍ കര്‍ണല്‍സിങിന് നല്‍കി.
Next Story

RELATED STORIES

Share it