നാഷനല്‍ ഹെറാള്‍ഡ് കേസ്‌സുബ്രഹ്മണ്യന്‍ സ്വാമിയെ വിലക്കാന്‍ കോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതില്‍ നിന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയെ വിലക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ കോടതിയെ സമീപിച്ചു. നാഷനല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് വോറ, രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തത് സ്വാമിയാണ്.
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്വാമി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് എതിര്‍കക്ഷികളെ അപകീര്‍ത്തിപ്പെടുത്തുന്നതിനും കോടതി നടപടികളെ ആക്ഷേപിക്കുന്നതിനുമാണെന്ന് വോറ ഹരജിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, കേസിലെ പരാതിക്കാരന്‍ എന്ന നിലയില്‍ സ്വാമിയുടെ മൊഴിയുടെ ഒരു ഭാഗം കോടതി രേഖപ്പെടുത്തി.
ആഗസ്ത് 25ന് അടുത്ത വാദംകേള്‍ക്കുമ്പോള്‍ അവശേഷിച്ച ഭാഗം മൊഴിയും രേഖപ്പെടുത്തും.
ഫണ്ട് വെട്ടിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണു സ്വാമി സ്വകാര്യ ക്രമിനല്‍ അന്യായത്തില്‍ ആരോപിക്കുന്നത്.
Next Story

RELATED STORIES

Share it