thrissur local

നാഷനല്‍ ലോക് അദാലത്ത്; പെറ്റി കേസുകളില്‍ പിഴ അടയ്ക്കാത്തവര്‍ക്ക് വാറണ്ട്

ചാവക്കാട്: ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിച്ചു. അദാലത്തില്‍ പരിഗണനയ്ക്ക് വെച്ചിരുന്ന പെറ്റി കേസുകളില്‍ പിഴ അടയ്ക്കാത്തതിനെ തുടര്‍ന്ന് കക്ഷികള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു. നൂറുകണക്കിനു പേര്‍ക്കാണ് വാറണ്ട് ആയിട്ടുള്ളത്.
ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനും അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുമായ എന്‍ ശേഷാദ്രിനാഥന്‍, മുന്‍സിഫ് സുബ്രഹ്മണ്യന്‍ നമ്പൂതിരി, മജിസ്‌ട്രേറ്റ് വി കെ രഞ്ജിത്ത് കൃഷ്ണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അദാലത്ത്. ഏഴ് ബൂത്തുകളിലായി ക്രിമിനല്‍, സിവില്‍, പെറ്റി, ബാങ്ക് വ്യവഹാരങ്ങള്‍ പരിഗണിച്ചു.
അദാലത്തില്‍ കക്ഷികളുടെ കുറവും പിഴ ഇനത്തിലുള്ള തുകയുടെ കുറവും പ്രകടമായിരുന്നു. ഇതിനെ തുടര്‍ന്ന് ലീഗല്‍ സര്‍വീസ് കമ്മിറ്റി സംഘടിപ്പിച്ച അദാലത്തില്‍ പങ്കെടുക്കാന്‍ എത്തേണ്ടിയിരുന്ന കക്ഷികളില്‍നിന്ന് പോലിസ് പണം കൈപ്പറ്റിയന്നെ പരാതിയുമായി ബാര്‍ അസോസിയേഷനും രംഗത്തെത്തി. അക്കൗണ്ട് വഴിയാണ് കക്ഷികളോട് പണം അടയ്ക്കാന്‍ പോലിസ് നിര്‍ദ്ദേശിക്കാറ്.
പോലിസിന്റെ പക്കല്‍ പണം നല്‍കി അദാലത്തില്‍ അടയ്ക്കാതെ കക്ഷികള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ചാവക്കാട് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയില്‍ പോലിസിനെതിരെ നേരിട്ട് പരാതി നല്‍കാമെന്ന് ലീഗല്‍ കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി.
അഭിഭാഷകരായ എന്‍ കെ ആരിഫ്, കെ ലതിക, കെ ബി ഹരിദാസ്, ജി ബിന്ദു, ജെറി കെ ജോസ്, പി എം സരിത, ഫരിതാ ബാനു, സ്‌നോബി ജോസ് ജസ്റ്റികളായി. ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി സി എ അജു, എം സുധീഷ്, പിഎല്‍വിമാരായ സ്മിത പാടൂര്‍, ഷീബ കരുവന്തല, കെ കെ കുമാരി, സീനത്ത് എ, ഷമീറ വട്ടേക്കാട്, ഹിബ, സ്മിത പയ്യൂര്‍, സീന, ശശി പഞ്ചവടി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it