Alappuzha local

നാഷനല്‍ മെഡിക്കല്‍ കൗണ്‍സില്‍: പ്രതിപക്ഷം ശക്തമായി എതിര്‍ക്കും- എംപി

ആലപ്പുഴ: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പിരിച്ച് വിട്ട് തല്‍പരകക്ഷികളെ അംഗങ്ങളായി നിയമിച്ച് കൊണ്ട് നാഷനല്‍ മെഡിക്കല്‍ കൗണ്‍സില്‍ രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കുമെന്ന് കെസി വേണുഗോപാല്‍ എംപി പറഞ്ഞു. നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഐഎംഎ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അലോപ്പതി, ആയുര്‍വേദ ഡോക്ടര്‍മാരെ തരംതിരിച്ച് അവഗണിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. വന്‍ അഴിമതിക്ക് വാതില്‍ തുറന്ന് കൊടുക്കുന്ന ബില്ലിനെതിരെയുള്ള ഡോക്ടര്‍മാരുടെ പ്രധിഷേധം ശക്തമാക്കണമെന്ന് കെസി പറഞ്ഞു. ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. പിടിസക്കറിയ, സെക്രട്ടറി ഡോ. എ പി മുഹമ്മദ്, ഡോ. പിഎസ്ഷാജഹാന്‍. ഡോ. കെ വേണുഗോപാല്‍, ഡോ. നോനേ ചെല്ലപ്പന്‍. ഹെല്‍ത്ത് ഫോര്‍ ഓള്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കെ നാസര്‍, അഡ്വ. എ എ റസാക്ക്, ഡോ. മദന മോഹന്‍ ഡോ. ടി കെ സുദീപ്, ഡോ. എം നാസര്‍, ഡോ. എല്‍ സി വര്‍ഗീസ്. ഡോ.ഹരിപ്രസാദ്. ഡോ. കെ എസ് മോഹന്‍ സംസാരിച്ചു. തുടര്‍ന്ന് ഭട്ടതിരിപുരയിടത്തില്‍ നിന്നും മെഡിക്കല്‍ വിദ്യാഥികളും ഡോക്ടര്‍മാരും പങ്കെടുത്ത ബൈക്ക് റാലി നടത്തി. ആലപ്പുഴ ടൗണ്‍ ചുറ്റി റാലി ബീച്ചില്‍ സമാപിച്ചു. മെഡിക്കല്‍ കോളജ് യൂനിയന്‍ ചെയര്‍മാന്‍ ഖലീല്‍ അഹമ്മദ് റാലിക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it